in , , , ,

LOVELOVE LOLLOL

പ്രീ സീസൺ നടക്കുക അങ്ങ് ഇംഗ്ലണ്ടിൽ; അടുത്ത സീസണിലേക്ക് കിടിലൻ നീക്കങ്ങളുമായി ക്ലബ്‌ മാനേജ്‍മെന്റ്…

നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് അവസാന മത്സരങ്ങളോട് അടുക്കുന്നത്തോടെ ഒട്ടുമിക്ക ഐഎസ്എൽ ക്ലബ്ബുകളും അടുത്ത സീസണിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. ഇതുവരെ ഏറ്റവും കൂടുതൽ നീക്കങ്ങൾ നടത്തിയത് ചെന്നൈ എഫ്സിയായിരിക്കും.

ചെന്നൈ എഫ്സി ഇതോടകം അടുത്ത സീസണിനായുള്ള സൈനിങ്ങുകൾ നടത്തി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോളിത ചെന്നൈ എഫ്സിയുടെ ആരാധകരെ തേടി മറ്റൊരു സന്തോഷക്കരമായ വാർത്ത പുറത്ത് വരുകയാണ്.

എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും ചെന്നൈ എഫ്സി ഇംഗ്ലീഷ് വമ്പന്മാരായ നോർവിച് സിറ്റിയുമായി സ്ട്രേറ്റേജിക് പാർട്ണർഷിപ്പിൽ ഏർപെട്ടത് എല്ലാവരും അറിഞ്ഞു കാണുമല്ലോ. ഇതോട് അനുബന്ധിച്ച് വരാൻ പോകുന്ന സീസൺ മുന്നോടിയായി ചെന്നൈ തങ്ങളുടെ പ്രീ സീസൺ ഇംഗ്ലണ്ടിൽ വെച്ചായിരിക്കും നടത്തുക.

അതോടൊപ്പം ചെന്നൈ നോർവിച് സിറ്റിയുമായി സൗഹൃദ മത്സരങ്ങൾ കളിക്കും. നിലവിൽ EFL ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന നോർവിച് സിറ്റി മുൻപ് പ്രീമിയർ ലീഗ് വരെ കളിച്ചവരാണ്. എന്തിരുന്നാലും ഓവൻ കോയിലും പിള്ളാരും അടുത്ത സീസണിനായി രണ്ടും കൽപ്പിച്ച് തന്നെയാണ് ഇറങ്ങുന്നത് എന്ന് പറയണം.

ആശാന്റെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് റഡാറിലുള്ളത് മിന്നും പരിശീലകർ❤️‍🔥

ആശാൻ അസ്വസ്ഥനായിരുന്നു, പല കാര്യങ്ങളും കെയർ ചെയ്യാൻ സാധിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞു; കൊല്കത്തയിൽ ആശാനുമായി നടത്തിയ സംഭാഷണം പുറത്ത് വിട്ട് മാധ്യമ പ്രവർത്തകൻ