in , , ,

OMGOMG

ആശാൻ അസ്വസ്ഥനായിരുന്നു, പല കാര്യങ്ങളും കെയർ ചെയ്യാൻ സാധിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞു; കൊല്കത്തയിൽ ആശാനുമായി നടത്തിയ സംഭാഷണം പുറത്ത് വിട്ട് മാധ്യമ പ്രവർത്തകൻ

എന്നാലിപ്പോൾ ആശാന്റെ പുറത്താവലുമായി ബന്ധപ്പെട്ട് വളരെ സുപ്രധാനമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സ്പോർട്സ് റിപ്പോർട്ടർ ജോബി ജോർജ്. കഴിഞ്ഞ ദിവസം ആശാന്റെ പുറത്താവലിനെ കുറിച്ചുള്ള ന്യൂസ് റിപ്പോർട്ടിങ്ങിനിടയിലാണ് കൊൽക്കത്തയിൽ വെച്ച് ആശാനുമായി നടത്തിയ സംഭാഷണത്തെ പറ്റി ജോബി ജോർജ് വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് ഇവാൻ വുകമനോവിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചത്. ആശാനെ ഹൃദയത്തോട് ചേർത്ത് വെച്ച ആരാധകർക്ക് വലിയ നിരാശയായിരുന്നു ഈ വാർത്ത സമ്മാനിച്ചത്.

ഇവാൻ ആശാന്റെ പുറത്താവലുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുകയാണ്. ആശാന് ബ്ലാസ്റ്റേഴ്‌സ് വിടാൻ താൽപറയാം ഉണ്ടായിരുന്നില്ലെന്നും എന്നാൽ മാനേജ്‌മെന്റിന്റെ സമ്മർദ്ദമാണ് ആശാന്റെ കസേര തെറിപ്പിച്ചത് എന്നുമായിരുന്നു അഭ്യൂഹങ്ങൾ.

എന്നാലിപ്പോൾ ആശാന്റെ പുറത്താവലുമായി ബന്ധപ്പെട്ട് വളരെ സുപ്രധാനമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സ്പോർട്സ് റിപ്പോർട്ടർ ജോബി ജോർജ്. കഴിഞ്ഞ ദിവസം ആശാന്റെ പുറത്താവലിനെ കുറിച്ചുള്ള ന്യൂസ് റിപ്പോർട്ടിങ്ങിനിടയിലാണ് കൊൽക്കത്തയിൽ വെച്ച് ആശാനുമായി നടത്തിയ സംഭാഷണത്തെ പറ്റി ജോബി ജോർജ് വെളിപ്പെടുത്തിയത്.

നേരത്തെ കൊൽക്കത്തയിൽ വെച്ച് ആശാനുമായി സംസാരിച്ച സമയത്ത് ആശാൻ അസ്വസ്ഥനായിരുന്നെവെന്നും പല കാര്യങ്ങളിലും കെയർ ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ഇത്തരത്തിൽ കെയർ ചെയ്യാൻ പറ്റാത്ത സാഹചര്യവുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും ആശാൻ പറഞ്ഞതായി ജോബി വ്യക്തമാക്കുന്നു.

ഇത്തരത്തിൽ ആശാൻ അസ്വസ്ഥനായ സാഹചര്യത്തിലാണ് ക്ലബും ആശാനും പുതിയ ഒരു തുടക്കം കുറിക്കാൻ തീരുമാനമെടുത്തതെന്നും ഇതോടെയാണ് ആശാൻ ക്ലബിനോട് വേർപിരിഞ്ഞതെന്നും പ്രസ്തുത വാർത്ത റിപ്പോർട്ടിങ്ങിൽ ജോബി പറയുന്നു.

പ്രീ സീസൺ നടക്കുക അങ്ങ് ഇംഗ്ലണ്ടിൽ; അടുത്ത സീസണിലേക്ക് കിടിലൻ നീക്കങ്ങളുമായി ക്ലബ്‌ മാനേജ്‍മെന്റ്…

ഒന്നല്ല, രണ്ടല്ല, പോയത് നാല് പേർ; ബ്ലാസ്റ്റേഴ്സിൽ ഒറ്റപ്പെട്ട് നായകൻ