in , , ,

CryCry LOVELOVE OMGOMG

ഒന്നല്ല, രണ്ടല്ല, പോയത് നാല് പേർ; ബ്ലാസ്റ്റേഴ്സിൽ ഒറ്റപ്പെട്ട് നായകൻ

താരങ്ങളുടെ മാനസികപരമായ മുന്നേറ്റത്തിന് സഹതാരങ്ങളുടെ സാനിധ്യം ഏറെ സഹായകരമാവാറുണ്ട്. പറഞ്ഞ് വരുന്നത് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പറ്റിയാണ്. ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ സ്നേഹിച്ച ഇവാൻ ആശാൻ ക്ലബ് വിട്ടിരിക്കുകയാണ്. എന്നാൽ ആശാന്റെ പുറത്താവാൽ മാനസികമായി തളർത്തുന്ന ഒരാൾ കൂടി ബ്ലാസ്റ്റേഴ്സിലുണ്ട്.

ലയണൽ മെസ്സി ഇന്റർ മയാമിയിലേക്ക് പോയപ്പോൾ ബെക്കാം അദ്ദേഹത്തിന് കൂട്ടായി അദ്ദേഹത്തിൻറെ മുൻ സഹതാരങ്ങളും സുഹൃത്തുക്കളുമായ സുവാരസിനെയും ബുസിയെയും ആൽബയെയും കൊണ്ട് വന്നു. ഇതൊരു ഉദാഹരണം മാത്രമാണ്. ഇത്തരത്തിൽ പല താരങ്ങളും തങ്ങളുടെ മുൻ പരിശീലകരയോ, സഹ താരങ്ങളെയോ ടീമിലെത്തിക്കാറുണ്ട്. പരിശീലകരായാലും അവരുടെ കീ പ്ലയേഴ്‌സിനെ പുതിയ ക്ലബ്ബിലേക്ക് പോകുമ്പോൾ അവിടേക്ക് കൊണ്ട് പോകാറുണ്ട്.

താരങ്ങളുടെ മാനസികപരമായ മുന്നേറ്റത്തിന് സഹതാരങ്ങളുടെ സാനിധ്യം ഏറെ സഹായകരമാവാറുണ്ട്. പറഞ്ഞ് വരുന്നത് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പറ്റിയാണ്. ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ സ്നേഹിച്ച ഇവാൻ ആശാൻ ക്ലബ് വിട്ടിരിക്കുകയാണ്. എന്നാൽ ആശാന്റെ പുറത്താവാൽ മാനസികമായി തളർത്തുന്ന ഒരാൾ കൂടി ബ്ലാസ്റ്റേഴ്സിലുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണ തന്നെയാണ് ആ താരം. ആദ്യ സീസണിൽ അൽവാരോ വാസ്‌ക്കസും ലൂണയും തമ്മിൽ നല്ല കെമിസ്ട്രി ഉണ്ടായിരുന്നു. എന്നാൽ അൽവാരോ തൊട്ടടുത്ത സീസണിൽ ഗോവയിലേക്ക് പോയി. അൽവാരോ എന്ന തന്റെ സുഹൃത്തിനെ താൻ ഇപ്പോഴും മിസ് ചെയ്യാറുണ്ട് എന്നത് ലൂണയുടെ ചില ഇൻസ്റ്റാഗ്രാം കമെന്റുകൾ പരിശോധിച്ച് നോക്കിയാൽ മനസിലാവും.

അൽവാരോയുടെ അഭാവം ഒരു തരത്തിൽ ലൂണയെ ബാധിക്കാതെ സഹായിച്ചത് ദിമിയാണ്. ദിമിയുടെ ലൂണയും ബ്ലാസ്റ്റേഴ്സിൽ നല്ല സുഹൃത്തുക്കളായിരുന്നു. എന്നാലിപ്പോൾ ദിമി അടുത്ത സീസണിൽ ഉണ്ടാവുമോ എന്ന കാര്യം ഉറപ്പില്ല.

ഇതിനിടയിലാണ് ലൂണ മാനസികമായി ഏറെ അടുപ്പമുള്ള ആശാനും ക്ലബ് വിട്ടിരിക്കുകയാണ്. കൂടാതെ ലൂണയെ പോലെ ടീമിൽ സീനിയറായ ലെസ്‌കോവിച്ചും ക്ലബ് വിട്ടതോടെ ലൂണ ബ്ലാസ്റ്റേഴ്സിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇത് ലൂണയെ മാനസികമായി തളർത്തുമെന്ന കാര്യത്തിൽ സംശയമില്ല. ചിലപ്പോൾ പ്രകടനത്തിലും.

ആശാൻ അസ്വസ്ഥനായിരുന്നു, പല കാര്യങ്ങളും കെയർ ചെയ്യാൻ സാധിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞു; കൊല്കത്തയിൽ ആശാനുമായി നടത്തിയ സംഭാഷണം പുറത്ത് വിട്ട് മാധ്യമ പ്രവർത്തകൻ

ലയണൽ മെസ്സിയെ കളിപഠിപ്പിച്ചവൻ കൊമ്പനെ നയിക്കാനെത്തുമോ?; ബ്ലാസ്‌റ്റേഴ്‌സിനെ ട്രോളിയവൻ മുതൽ മുംബൈയുടെ അസിസ്റ്റന്റ് പരിശീലകൻ വരെ; ബ്ലാസ്റ്റേഴ്സിന്റെ സാധ്യത പട്ടിക പുറത്ത് വിട്ട് ഖേൽ നൗ