കേരളാ ബ്ലാസ്റ്റേഴ്സും ഇവാൻ വുകമനോവിച്ചും വഴി പിരിഞ്ഞിരിക്കുകയാണ്. അടുത്ത സീസണിൽ ഡഗ്ഔട്ടിലിരുന്ന് കളി മെനയാൻ ആശാനുണ്ടാവില്ല. പകരം ആരായിരിക്കും അടുത്ത സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ? സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുമ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചകളെ ഉദ്ധരിച്ച് ഖേൽ നൗ ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ലിസ്റ്റിൽ ഉണ്ടെന്ന് പറയപ്പെടുന്ന 5 പരിശീലകരുടെ പേരുകൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ആ അഞ്ച് പരിശീലകർ ആരെന്ന് നമ്മുക്ക് പരിശോധിക്കാം..
- യുവാൻ ഫെറാണ്ടോ
ഐഎസ്എല്ലിൽ പരിചയ സമ്പന്നനാണ് ഫെറാണ്ടോ. എഫ്സി ഗോവയെയും മോഹൻ ബഗാനെയും കളി പഠിപ്പിച്ച ഫെറാണ്ടോ ഈ വർഷമാദ്യമാണ് ബഗാൻ വിടുന്നത്.
- ആൽബർട്ട് റോക്ക
മുൻ ബെംഗളൂരു പരിശീലകനും നിലവിൽ ബെംഗളൂരു ടെക്നിക്കൽ കൺസൾട്ടന്റുമായ റോക്ക 2003 മുതൽ 2008 വരെയും 2020 മുതൽ 2021 വരെയും എഫ്സി ബാഴ്സലോണയുടെ അസിസ്റ്റന്റ് പരിശീലക വേഷവും അണിഞ്ഞിട്ടുണ്ട്. ഇക്കാലയളവിൽ മെസ്സി ബാഴ്‌സയിൽ പന്ത് തട്ടി എന്നതാണ് ഏറ്റവും ശ്രദ്ധേയകരമായ കാര്യം.
- സ്‌കോട്ട് കൂപ്പർ
മുൻ ജംഷദ്പൂർ എഫ്സി പരിശീലകൻ സ്‌കോട്ട് കൂപ്പറാണ് പട്ടികയിലെ അടുത്ത ആൾ. ഈ സീസണിൽ ജംഷദ്പൂരിന്റെ ചുമതലയേറ്റെടുത്ത കൂപ്പർ മോശം പ്രകടനത്തെ തുടർന്ന് പുറത്താവുകയായിരുന്നു.
- ഹിരോഷി മിയാസാവ
നിലവിൽ മുംബൈ സിറ്റിയുടെ അസിസ്റ്റന്റ് പരിശീലകനാണ് ഈ ജപ്പാനുകാരൻ. ന്യൂസിലാൻഡ് അണ്ടർ 20 ടീമിനെയും പരിശീലിപ്പിച്ച പരിചയ സമ്പത്ത് മിയാസാവയ്ക്കുണ്ട്.
- സൈമൺ ഗ്രേയ്‌സൺ
ഖേൽ നൗവിന്റെ പട്ടികയിൽ പേരുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് കടുത്ത വിയോജിപ്പുള്ള പരിശീലകനാണ് സൈമൺ. ബ്ലാസ്റ്റേഴ്സും ബംഗളുരുവും തമ്മിലുള്ള വിവാദ മത്സരത്തിൽ ബ്ളാസ്റ്റർ ഇറങ്ങിപ്പോയപ്പോൾ ബെംഗളൂരുവിന്റെ പരിശീലകനായിരുന്നു സൈമൺ. കൂടാതെ അന്ന് ബ്ലാസ്‌റ്റേഴ്‌സിനെ ട്രോളി ഇദ്ദേഹം രംഗത്ത് വരികയും ചെയ്തിരുന്നു.