in

യുവി @40, യുവിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൂടെ ഒരു തിരിഞ്ഞു നോട്ടം…

ഇന്ന് യുവരാജ് സിങിന്റെ പിറന്നാളാണ്, 40 വയസ്! ഒന്നര പതിറ്റാണ്ടിലധികം ഇന്ത്യന്‍ ക്രിക്കറ്റിൽ നിറഞ്ഞുനിന്ന പ്രതിഭാസമാണ് യുവരാജ് സിങ്. ഈ കാലയളവില്‍ തന്റെ ഓൾറൗണ്ട്  മികവുകൊണ്ട് പടുത്തുയർത്തിയ സംഭവ ബഹുലമായ ക്രിക്കറ്റ് കരിയർ അയാൾക്ക് പിന്നിലുണ്ട്. അതിൽ നിന്നും ഏറ്റവും മികച്ചതായി Espncricinfo തിരഞ്ഞെടുത്ത പത്ത് പ്രകടനങ്ങൾ!

യുവരാജ് സിങ് എന്ന നാമം ഓരോ ക്രിക്കറ്റ് ആരാധകന്റെയും മനസ്സിലേക്ക് എത്തിക്കുന്ന ഒരുപാട്  ഓർമകൾ ഉണ്ടാവാം – അതിൽ സ്റ്റുവർട്ട് ബ്രോഡിനെ ആറ് തവണ ബൗണ്ടറി ലൈൻ കടത്തിയ ത്രസിപ്പിക്കുന്ന ഓർമകളോ, അതിന് നാല് വർഷങ്ങൾക്ക് ഇപ്പുറം ഗ്രൗണ്ടിൽ രക്തം ഛർദ്ദിക്കേണ്ടി വന്നിട്ടും ലോകകിരീടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യം ആക്കാനായി പോരാടിയതിന്റെ രോമാഞ്ചം പകരുന്ന ഓർമകളോ ഒക്കെയാവാം ആദ്യ സ്ഥാനങ്ങളിൽ.. യുവരാജ് സിങിന്റെ കരിയറിൽ ഓർക്കപ്പെടുന്നതും മങ്ങിയ ഓർമകളായി നിലനിൽക്കുന്നതുമായ പത്ത് മികച്ച പ്രകടനങ്ങൾ നോക്കാം.

1) ക്വാർട്ടർ ഫൈനൽ vs ഓസ്ട്രേലിയ,
ഐസിസി നോക്കൗട്ട്, 2000

ഇന്റർനാഷണൽ ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തുന്ന ഏതൊരു യുവ ബാറ്ററും സ്വപ്നം കാണുന്ന മികച്ച തുടക്കം! ഒരു ഐസിസി ടൂർണമെന്റിൽ ഓസ്ട്രേലിയക്കെതിരെ 80 പന്തുകളിൽ നിന്ന് 84 റൺസ് എന്ന മികച്ച ഇന്നിങ്സ്. മത്സരം ഇന്ത്യ ജയിക്കുകയും ടൂർണമെന്റിൽ നിന്നും ഓസ്ട്രേലിയ പുറത്താവുകയും ചെയ്തു.

2) നാറ്റ്വെസ്റ്റ് ഫൈനൽ – 2002

ഈ മത്സരവും ഇതിന്റെ ആവേശവും ഒരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകനും മറക്കാൻ കഴിയുന്നതല്ല. പരാജയപ്പെട്ടു എന്ന് ഉറപ്പിച്ച മത്സരമാണ് മുഹമ്മദ് കൈഫ് – യുവരാജ് സിങ് ജോഡിയുടെ മികവിൽ ഇന്ത്യ തിരിച്ചുപിടിച്ചത്. 326 ചേസ് ചെയ്യുമ്പോൾ 146/5 എന്ന നിലയിൽ കൈഫിനൊപ്പം ഒന്നിച്ച യുവി 63 പന്തുകളിൽ  69 റൺസ് നേടി – ഈ ഇന്നിങ്സും പാർട്ണർഷിപ്പും വിജയത്തിൽ വളരെ നിർണായകമായി.

യുവിക്ക് ദാദ ഒരു വെല്യട്ടനായിരുന്നു.

3) 122 vs പാകിസ്താന്‍, 2006 (ടെസ്റ്റ്)

കൊള്ളാവുന്ന ഒരു ടെസ്റ്റ് കരിയറിന് ഉടമയല്ല യുവരാജ്. പക്ഷേ 2006 ൽ പാകിസ്താനെതിരെ കളിച്ച ഈ ടെസ്റ്റ് ഇന്നിങ്സ് എന്നും ഓർക്കപ്പെടുന്ന ഒന്നാണ്. പാകിസ്താൻ വളരെ മികച്ച പ്രകടനം പുറത്തെടുത്ത ഈ മത്സരത്തിൽ നാലാം ഇന്നിങ്സിൽ ഇന്ത്യ ചേസ് ചെയ്യേണ്ടി വന്നത് 607 എന്ന കൂറ്റൻ സ്കോറാണ്. മറ്റുള്ളവർ പരാജയപ്പെട്ടപ്പോഴും ഒരറ്റത്ത് പിടിച്ചു നിന്ന് യുവരാജ് 122 റൺസ് നേടി, ഇത് ഇന്ത്യ ആകെ നേടിയ സകോറിന്റെ പകുതിയോളം ആണ്!

മരണത്തോട് പടവെട്ടി അയാൾ തന്റെതാക്കിയ ലോകകപ്പ്‌…

4) 107* vs പാകിസ്താന്‍, 2006

2006 ലെ പാകിസ്താന്‍ ടൂറിൽ യുവി വളരെ മികച്ച ഫോമിലായിരുന്നു – അത് ഇന്ത്യയുടെ പ്രകടനത്തെയും സ്വാധീനിച്ചു. ഇന്ത്യ 4-1 ന് സ്വന്തമാക്കിയ പരമ്പരയിൽ രണ്ട് ഫിഫ്റ്റികളും ഒരു സെഞ്ച്വറിയും നേടിയാണ് യുവി താരമായത്. പരമ്പരയിലെ അഞ്ചാം മത്സരത്തിൽ 93 പന്തുകളിൽ നിന്നും 107* റൺസ് നേടിയ ഇന്നിങ്സും ഈ ലിസ്റ്റിൽ ഇടം പിടിക്കുന്നു.

.നന്ദി യുവി, ഇന്ത്യയുടെ ട്രോഫി ക്യാബിനറ്റിലേക്ക് കുട്ടിക്രിക്കറ്റിന്റെ വിശ്വാകിരീടം എത്തിച്ചതിന്…

5) 6×6 vs ഇംഗ്ലണ്ട്! 2007 t20wc

പ്രഥമ ടിട്വന്റി ലോകകപ്പിൽ, സൂപ്പർ 8 റൗണ്ടിലെ ഇന്ത്യ – ഇംഗ്ലണ്ട് മത്സരം. ആൺട്രൂ ഫ്ലിന്റോഫുമായി യുവരാജ് ഒന്നുടക്കി – ചൂടൻ തർക്കത്തിന്റെ പരിണിത ഫലം അനുഭവിച്ചത് യുവ പേസർ സ്റ്റുവർട്ട് ബ്രോഡ്! ഒരോവറിൽ ആറ് സിക്സറുകൾ! ഒരു ക്രിക്കറ്റ് ആരാധകനും മറക്കാൻ ആവാത്ത ‘യുവരാജ്’ ഓർമകളിൽ ഒന്ന്! അന്ന് 12 പന്തുകളിൽ 50 തികച്ചത് ഇന്നും റെക്കോഡ് ആണ്.

നന്ദി യുവി, ഇന്ത്യയുടെ ട്രോഫി ക്യാബിനറ്റിലേക്ക് കുട്ടിക്രിക്കറ്റിന്റെ വിശ്വാകിരീടം എത്തിച്ചതിന്…

6)  70 (30) സെമി ഫൈനൽ vs ഓസ്ട്രേലിയ, 2007 t20wc

ടിട്വന്റി ലോകകപ്പിലെ സെമി ഫൈനലില്‍ ഇന്ത്യ നേരിടുന്നത് കരുത്തരായ ഓസ്ട്രേലിയയെ, പക്ഷെ അവിടെ തകർത്തടിച്ച് യുവരാജ് നേടിയ 70 റൺസിന്റെ ബലത്തിൽ ഇന്ത്യ മികച്ചൊരു ടോടൽ സ്വന്തമാക്കി. മത്സരം 15 റൺസിന് വിജയിക്കാനും കഴിഞ്ഞു!

7) 138* (78) vs ഇംഗ്ലണ്ട്, 2008

ഏഴ് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം, ഇംഗ്ലണ്ട് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച് യുവരാജ് 64 പന്തുകളിൽ സെഞ്ച്വറി തികച്ചു, അന്ന് ഇന്ത്യക്കാരന്റെ പേരിലെ ഏറ്റവും വേഗമേറിയ രണ്ടാം സെഞ്ചുറി! എന്നിട്ടും നിർത്താതെ 78 പന്തുകളിൽ 138* നേടി ആണ് ഇന്നിങ്സ് അവസാനിപ്പിച്ചത്.

തൊട്ടടുത്ത മത്സരത്തിൽ സെഞ്ച്വറിയും നാല് വിക്കറ്റുകളും നേടി മികവ് ആവർത്തിക്കുകയും ചെയ്തു!

8) വീണ്ടും ഹാട്രിക് – vs DC, 2009

യുവി IPL ൽ തന്റെ രണ്ടാം ഹാട്രിക് നേടുന്നത് ഡെക്കാനെതിരെ ആണ്.
134 എന്ന ചെറിയ ടോടൽ പ്രതിരോധിക്കുമ്പോൾ ആണ് യുവി തന്റെ ബൗളിങ് മികവ് കൊണ്ട് ടീമിന് ജയം സമ്മാനിച്ചത്.

9) ക്വാളിഫയർ vs ഓസ്ട്രേലിയ
2011 ഏകദിന ലോകകപ്പ്!

2011 ലെ ലോകകപ്പ് പൂർണമായി തന്നെ യുവരാജ് സിംഗിന്റേത് ആയിരുന്നു.
എന്നാൽ കൂട്ടത്തിൽ ഒരൽപം സ്പെഷ്യലാണ് ഈ പ്രകടനം. പന്തുകൊണ്ട് 2/44 എന്ന മികച്ച പ്രകടനവും പിന്നാലെ സമ്മർദ ഘട്ടത്തില്‍ 57* ന്റെ മികച്ച ഇന്നിങ്സും കളിച്ചാണ് യുവരാജ് ഇന്ത്യയെ സെമിഫൈനലിലേക്ക് എത്തിച്ചത്.

10) 150 vs ഇംഗ്ലണ്ട്, 2017

നാല് വർഷങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തിയ യുവരാജ് തന്റെ ഏറ്റവും മികച്ച ഏകദിന സ്കോർ ആണ് 2017 ൽ ഇംഗ്ലണ്ടിനെതിരെ നേടിയത്! മഹേന്ദ്ര സിംഗ് ധോനിക്കൊപ്പം 256 റൺസിന്റെ വമ്പൻ കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് വിജയം സമ്മാനിക്കാൻ യുവരാജിന് കഴിഞ്ഞു.

മലപ്പുറത്ത് അണ്ടർ 16 ഫൈവ്സ് ടൂർണമെന്റ്, നിങ്ങൾക്കും പങ്കെടുക്കാം

തകർപ്പൻ ഫോം തുടർന്ന് വെങ്കിടേഷ് അയ്യർ! ഹാർദിക് പാണ്ഡ്യക്ക് ശക്തനായ എതിരാളി!