2011 ഏകദിന ലോകകപ്പിലെ ഉദ്ഘാടന മത്സരം ഇന്ത്യയും ബംഗ്ലാദേശും തമ്മിലായിരുന്നു.കരിബീയൻ ദീപിലെ നാണക്കേടിന് പകരമായി ബംഗ്ലാ കടുവകളെ തങ്ങളുടെ നാട്ടിൽ വീരുവും കോഹ്ലിയും കൂട്ടകുരുതി ചെയ്ത ആദ്യ മത്സരത്തിൽ യുവിക്ക് ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഒന്നും തന്നെ ചെയ്യണ്ടി വന്നില്ല.രണ്ടാമത്തെ മത്സരം ഇംഗ്ലണ്ടിന് എതിരെ, സേവാഗും സച്ചിനും ഗംഭീറും നൽകിയ തകർപ്പൻ തുടക്കം മറ്റൊരു തകർപ്പൻ ഫിഫ്റ്റിയിലൂടെ ഇന്ത്യൻ ഇന്നിങ്സ് അയാൾ ഫിനിഷ് ചെയ്ത് കൊണ്ട് തന്റെ ജോലി അയാൾ ലോകകപ്പിൽ ആരംഭിക്കുകയാണ് .തുടർന്ന് വന്ന അയർലണ്ടിന് എതിരെ ഒള്ള മത്സരത്തിൽ അദ്ദേഹം ശെരിക്കും സംഹാര താണ്ഡവം ആടുകയായിരുന്നു
- ചൊറിയാൻ വന്ന സായിപ്പ് ഓർത്തില്ല അവനെ ദാദ വളർത്തിയത് ആണെന്ന്
- ആ വെടിക്കെട്ടുകൾ വീണ്ടും; ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് പ്രഖ്യാപിച്ച് യുവരാജ് സിംഗ്…
- അയാളിലെ ഐ പി ൽ താരം- ഭാഗം 1
- വെറുതെ വന്നത് ആയിരുന്നില്ല അയാൾ ഹൈദരാബാദിലേക്ക്, അയാളിലെ ഐ പി ൽ താരം -ഭാഗം 2
- ഇന്ത്യൻ T20 ക്രിക്കറ്റിന്റെ യുവരാജാവ്…
- ഇന്ത്യൻ t20 ക്രിക്കറ്റിന്റെ യുവരാജാവ് ഭാഗം -2
- അയാൾ നൽകിയ നല്ല കുറച്ചു ഏകദിന മത്സര ഓർമ്മകൾ
- അയാൾക്ക് ഒരങ്കത്തിന് കൂടി ബാല്യം ഉണ്ടായിരുന്നില്ലേ…
- നന്ദി യുവി, ഇന്ത്യയുടെ ട്രോഫി ക്യാബിനറ്റിലേക്ക് കുട്ടിക്രിക്കറ്റിന്റെ വിശ്വാകിരീടം എത്തിച്ചതിന്…
അയർലണ്ടിന്റെ ഇന്നിങ്സിന്റെ അടിവേര് അറുത്ത അഞ്ചു വിക്കറ്റ് പ്രകടനവും കൂടാതെ മുൻനിര തകർന്നപ്പോൾ നേടിയ ഫിഫ്റ്റിയും അയാൾ ലോകകപ്പിൽ കാണിക്കാൻ പോകുന്ന മായാജാലം കാഴ്ചകളുടെ ഒരു ചെറുരൂപം മാത്രമായിരുന്നു. നേതർലാൻഡ്സിൻ എതിരെയുള്ള മത്സരത്തിലും ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും അയാൾ ഒരിക്കൽ കൂടി മികച്ചു നിന്നപ്പോൾ കളിയിലെ താരം എന്നാ പുരസ്കാരത്തിൻ മറ്റൊരു അവകാശി ഉണ്ടായിരുന്നില്ല.ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും യുവി തീർത്തു നിറമങ്ങിയ ദക്ഷിണ ആഫ്രിക്ക് എതിരെയുള്ള മത്സരത്തിൽ മാത്രമായിരുന്നു ഇന്ത്യ തോറ്റതു എന്നാ വസ്തുത വിളിച്ചോതും ഇന്ത്യ 2011 ലോകകപ്പിൽ യുവിയിലെ താരത്തെ എത്രത്തോളം സ്നേഹിച്ചുരുന്നു എന്ന്.
ഇന്ത്യ വിൻഡിസിനെ നേരിട്ടപ്പോൾ അയാൾ നേടിയ സെഞ്ച്വറി ഓർക്കുന്നില്ലേ. ഗ്രൗണ്ടിൽ അവശനായി ഇരുന്ന അയാളോട് അമ്പയർ നിങ്ങൾ ഇനി ബാറ്റ് ചെയ്യരുത് എന്ന് അവശ്യപെട്ടപ്പോൾ തന്റെ അവശതയെ തെല്ലും വക വെക്കാതെ അയാൾ നേടിയ ആ സെഞ്ച്വറി ലോകകപ്പിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഒന്നാണ്.മൂന്നു മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ യുവി ഇതിനോടകം ലോകകപ്പ് തന്റെതാക്കി മാറ്റി കഴിഞ്ഞുരുന്നു.
തുടരെ മൂന്നു ലോകകപ്പ് വിജയിച്ച വന്ന ഓസ്ട്രേലിയയുടെ അപ്രമാദ്യത്തിന് മോട്ടേരെ യിൽ ഇന്ത്യ കടിഞ്ഞാണിട്ടപ്പോൾ ലീയെ കവർ ലുടെ ബൗണ്ടറി കടത്തി അയാൾ മുട്ട് കുത്തി നിന്ന് ആഹ്ലാദ പ്രകടനം നടത്തിയത് എങ്ങനെ മറക്കാൻ കഴിയും. മുൻനിര തകർന്നപ്പോൾ അയാൾ നേടിയ ഫിഫ്റ്റി തന്നിലെ നിശ്ചയദാർഢ്യം വിളിച്ചോതുന്നതായിരുന്നു.സെമിയിൽ ബാറ്റ് കൊണ്ടു ഒന്നും ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ ബൗൾ കൊണ്ട് പാകിസ്ഥാന്റെ മദ്ധ്യനിര തകർത്തു കൊണ്ട് അയാൾ ഇന്ത്യയെ രാജാകിയമായി ഫൈനലിലേക്ക് എത്തിച്ചു.
ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ലങ്ക ശക്തമായ നിലയിലാണ്. ഒരു പതിറ്റാണ്ട് കാലം ലങ്കൻ ക്രിക്കറ്റിനെ ചുമലിൽ ഏറ്റിയ സംഗയും മഹേലയും ക്രീസിൽ. ധോണി യുവിയെ പന്ത് ഏല്പിക്കുന്നു. സംഘകാരേയെ പുറത്താക്കിക്കൊണ്ട് യുവി ക്യാപ്റ്റൻ തന്നിൽ അർപ്പിച്ച വിശ്വാസം ശെരിയായിരുന്നു എന്ന് തെളിയിക്കുന്നു.തുടർന്ന് അപകടകാരിയായി സമരവീരയെ കൂടി യുവി കൂടാരം കയറ്റുന്നു.തുടർന്ന് മഹിയുടെ ഹെലികോപ്റ്റർ വാങ്കഡെയുടെ ആകാശങ്ങളെ ചുംബിക്കുമ്പോൾ മറു വശത്തു ആ ലോകകപ്പിലെ താരം ഉണ്ടായിരിക്കണം എന്നത് കാലത്തിന്റെ കാവ്യാനീതിയായിരുന്നു.
ടീമിന് ആവശ്യം ഒള്ള സമയത്തു എന്ത് ജോലി ചെയ്യാനും അയാൾക്ക് മടിയിലായിരുന്നു. മുൻ നിര തകരുമ്പോൾ മധ്യനിരയിൽ കളി തിരിച്ചു പിടിച്ചതു അയാൾ അല്ലെ , അവസാന ഓവർകകളിൽ കൂറ്റൻ അടികൾ കൊണ്ട് ഇന്നിങ്സ് അവസാനിപ്പിക്കുന്നാ യുവി എത്ര മനോഹരമായിരുന്നു.ബൗളേർമാർ വിക്കറ്റ് എടുക്കാൻ ബുദ്ധിമുട്ടിയപ്പോൾ കൂട്ടുകെട്ട് പൊളിക്കുന്ന യുവിയെയും പോയിന്റലും ബൗണ്ടറി കളിലും പറന്നു നടന്ന അദ്ദേഹത്തെയും ഒരു ലോകകപ്പിൽ തന്നെ കാണാൻ സാധിച്ച നമ്മൾ എത്ര ഭാഗ്യവാൻമാരാണ്. Advance happy birthday
4 days to go