in

LOVELOVE

അയാൾ നൽകിയ നല്ല കുറച്ചു ഏകദിന മത്സര ഓർമ്മകൾ

അയാളിലെ ഏകദിന താരത്തെ പറ്റി പറയുമ്പോൾ 2011 ഏകദിന ലോകകപ്പിലെ പ്രകടന്മായിരിക്കും ഓരോ ആരാധകരുടെയും മനസിലേക്ക് കടന്നു വരുക. പക്ഷെ ഇന്ന് എനിക്ക് പറയാനുള്ളത് ആ ഏകദിന ലോകകപ്പിനെ പറ്റിയല്ല. മറിച്ചു അയാൾ ഏകദിന ക്രിക്കറ്റിന് നൽകിയ കുറച്ചു നല്ല മുഹൂർത്തങ്ങളെ പറ്റി മാത്രമാണ്.

yuvi

ഒരു ഇരുപതുകാരൻ പയ്യന് മുന്നിൽ സാക്ഷാൽ ബ്രെറ്റ് ലീ നിസ്സഹായൻ ആയി പോയത് കണ്ടിട്ടുണ്ടോ. അങ്ങനെ ഒന്ന് ക്രിക്കറ്റിന്റെ ചരിത്രത്തിൽ സംഭവിച്ചിട്ടില്ല എന്ന് കരുതിയവർക്ക് തെറ്റി.അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ രണ്ടാമത്തെ മത്സരത്തിൽ സാക്ഷാൽ ഓസ്ട്രേലിയയെ നേരിട്ട് അയാൾ നേടിയ ഒരു എൺപതു റൺ ഉണ്ട്. ആ എൺപതു റൺലൂടെ തന്നെയാണ് അദ്ദേഹം അദ്ദേഹത്തെ തന്നെ തിരിച്ചു അറിയുന്നത്.അതെ ടൂർണമെന്റിൽ തന്നെ കാല്ലിസ് ന്നെ പുറത്താക്കിയ ഒരു ക്യാച്ച് ഓർമയില്ലേ.യുവരാജ് സിംഗ് എന്ന ആ ഇരുപതു കാരൻ എടുത്ത ക്യാച്ച് തന്നെ ആയിരുന്നല്ലോ ദക്ഷിണ ആഫ്രിക്കയുടെ കൈയിലിരുന്ന സെമി ഫൈനൽ മത്സരം ഇന്ത്യയുടെ കൈപിടിയിൽ ഒതുക്കുന്നതിൽ വഴി തിരിവ് ആയതു.

2002 നാറ്റ്‌വെസ്റ് ട്രോഫി ഫൈനൽ. സച്ചിൻ ഔട്ട്‌ ആയാൽ ടി വി നിർത്തി പോകുന്ന 130 കോടി ജനങ്ങളെ ടീവീ ക്ക് മുന്നിൽ പിടിച്ചു നിർത്തിയ അതെ ദിവസം. അത് തന്നെ യുവിയുടെ ജീവിതത്തിലെ വഴി തിരിവും.300 ന്ന് മുകളിൽ റൺസ് പിന്തുടർന്ന് ഇന്ത്യ ജയിച്ച മത്സരത്തിൽ കൈഫിന്റെ ഒപ്പം രക്ഷാപ്രവർത്തനം നടത്തി ടീമിനെ വിജയത്തിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച യുവി മനം കുളിർക്കുന്ന ഓർമ്മ അല്ലെ.

yuvi

പാകിസ്ഥാനെതിരെ നേടിയ തന്റെ ആദ്യത്തെ ഏകദിന സെഞ്ച്വറിയും.വിൻഡിസിന് എതിരെ വാലറ്റത്തെ കൂട്ടു പിടിച്ചു നേടിയ ആ 90 റൺസും ആരാധകർക്ക് എങ്ങനെ മറക്കാൻ കഴിയും. ഓരോ ഭാരതീയനും കണ്ണീരോടെ കണ്ടു തീർത്ത 2007 ലെ ഏകദിന ലോകകപ്പിന് ശേഷം നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം ഓർത്തു പോവുന്നു.അന്ന് യുവി കാഴ്ച വെച്ച് ആക്രമണ ബാറ്റിംഗ് എത്ര മനോഹരമായിരുന്നു. തുടർച്ചയായ രണ്ട് സെഞ്ച്വറികൾ. ബൗൾ കൈയിൽ എടുത്തപ്പോൾ എല്ലാം വിക്കറ്റും നേടി.

പിന്നെ അങ്ങോട്ട്‌ യുവിയുടെ സുവർണ വർഷങ്ങൾ ആയിരുന്നു. ഏകദിന ക്രിക്കറ്റിൽ 8000 റൺസും.റാങ്കിങ്ങിൽ രണ്ടാമത്തെ സ്ഥാനവും. പിന്നെ ന്യൂസിലാൻഡിൽ ഇന്ത്യ ഏകദിന പരമ്പര ജയിച്ചപ്പോൾ നടത്തിയ വെടികെട്ട് ഇന്നിങ്സുകളും എല്ലാം എത്ര മനോഹരമായിരുന്നു.

പക്ഷെ കാൻസർ എന്നാ മഹാമാരി അയാളിലെ പ്രകടനത്തെ ബാധിക്കാൻ തുടങ്ങി.ടീമിൽ നിന്ന് മോശം ഫോമിന്റെ പേരിൽ അയാൾ പുറത്താക്കപ്പെട്ടു. 2011 ലോകകപ്പ് ലേക്ക് ഒള്ള ടീമിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. തന്റെ അസുഖത്തോട് പോരാടി ലോകകപ്പ് ന്റെ താരമായി അയാൾ മാറി.

ലോകകപ്പിന് ശേഷം പിന്നീട് ഒരിക്കലും പഴയ യുവിയെ ഞങ്ങൾ ഏകദിനത്തിൽ കണ്ടിട്ടില്ല.ലോകകപ്പിന് ശേഷം തിരകെ 2013 ൽ ഏകദിന ടീമിൽ നിന്ന് തിരിച്ചു എത്തിയ അയാളിൽ നടത്തിയ പ്രകടനങൾ അത്രത്തോളം മോശമായിരുന്നു. നാലു കൊല്ലങ്ങളുടെ കഠിന പ്രയത്നത്തിന് ശേഷം അയാൾ തിരകെ ഏകദിന ടീമിലെത്തി. പഴയ യുവിയുടെ നിഴൽ എവിടെയൊക്കെയോ അയാൾ കാണിച്ചു തന്നു. മുൻ നിര തകർന്നപ്പോൾ ധോണിയെ കൂട്ടു പിടിച്ചു നേടിയ തന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ആയ 150 റൺസ് അതിന്റെ തെളിവായിരുന്നു. ചാമ്പ്യൻസ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിൽ പാകിസ്ഥാനെതിരെ നേടിയ അതിവേഗ ഫിഫ്റ്റി അയാളുടെ പഴയ വെടിക്കെട്ട് ബാറ്റിംഗിനു അനുസ്മരിപ്പിക്കുന്നതായിരുന്നു.

പ്രിയപ്പെട്ട യുവി നിങ്ങളും ഞങ്ങളും ആഗ്രഹിച്ചത് പോലെ അല്ല നിങ്ങൾ പടിയിറങ്ങിയത്. ഇന്നും നിങ്ങൾ ഒഴിച്ചിട്ടു പോയ ആ നാലാം നമ്പർ പൊസിഷൻ ലേക്ക് ഇന്ത്യക്ക് ഇതുവരെ ഒരു പകരക്കാരനെ പോലും ലഭിച്ചില്ല എന്നുള്ള വസ്തുത വിളിച്ചോതും നിങ്ങൾ ആരായിരുന്നുവെന്ന്. 2019 ഏകദിന ലോകകപ്പ് സെമിഫൈനലിൽ മഹി കൊപ്പം ജഡേജയ്ക്ക് മുന്നേ നിങ്ങൾ ക്രീസിൽ ഉണ്ടായിരുന്നെങ്കിൽ ആ പഴയ മഹിയുവി കൂട്ടുകെട്ടുകളിൽ പിറന്ന ഏറ്റവും മനോഹരമായ ഒരു വിജയമാക്കി നിങ്ങൾക്ക് അത് മാറ്റാൻ സാധിക്കുമായിരുന്നു.

നന്ദി യുവി, നൽകിയ ഒരായിരം ഓർമ്മകൾക്കായി.

Advance Happy birthday
7 days to go?

‘മറഡോണ തന്റെ പിതാവിനെ പോലെ’ – മധുരിക്കുന്ന ഓർമ്മകൾ പങ്കുവെച്ച് അർജന്റീന സൂപ്പർ താരം..

ക്രിസ്റ്റ്യാനോയേക്കാൾ മികച്ച പോർച്ചുഗീസ് താരം അവനാണ്, മുൻ ആഴ്‌സനൽ താരം പറഞ്ഞത് കേട്ടുനോക്കൂ..