ലോകഫുട്ബോളിലെ നമ്പർ വൺ ലീഗായ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർ താരം ബെർണാഡോ സിൽവയെന്ന് കഴിഞ്ഞ ദിവസം സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ മുൻ ആഴ്സനൽ താരമായ ജാക്ക് വിൽഷെയർ പെപ് ഗ്വാർഡിയോള പറഞ്ഞതിന് സമാനമായി തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നു.
- ലീഗിലെ ഏറ്റവും മികച്ച താരം പോർച്ചുഗീസ് സൂപ്പർ താരമെന്ന് പെപ് ഗ്വാർഡിയോള..
- ക്രിസ്ത്യാനോയുമായുള്ള മത്സരത്തിനെപ്പറ്റിയുള്ള ചോദ്യത്തിന് മെസ്സിയുടെ മറുപടിയിങ്ങനെ…
- ലെൻസിന് ക്രെഡിറ്റ് നൽകുക, ഇത് ന്യായമായ ഫലമെന്ന് മത്സരശേഷം PSG പരിശീലകൻ..
പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച പോർച്ചുഗീസ് താരം ബെർണാഡോ സിൽവയാണെന്നും, നിലവിലെ കാര്യമെടുക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ മികച്ച പ്രകടനമാണ് സിൽവ കാഴ്ച വെക്കുന്നതുമെന്നാണ് ജാക്ക് വിൽഷെയർ പറയുന്നത്. എങ്കിലും ക്രിസ്റ്റ്യാനോയേക്കാൾ മികച്ച താരമാണ് ബെർണാഡോ സിൽവയെന്ന് അവകാശപ്പെടാൻ തനിക്ക് കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.
“പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമാണ് ബെർണാഡോ സിൽവ. നിലവിലെ കാര്യമെടുക്കുമ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കും മുകളിലാണ് ബെർണാഡോ സിൽവ, എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാളും മികച്ച താരമാണ് ബെർണാഡോ സിൽവ എന്ന് ഞാൻ അവകാശപ്പെടുന്നില്ല.”
“ബെർണാഡോ സിൽവ എല്ലാ റോളുകളും മനസ്സിലാവുന്ന താരമാണ്, കൂടാതെ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്. നാളെ ഞങ്ങൾക്ക് മത്സരമുണ്ടെങ്കിൽ ഞാൻ ബെർണാഡോ സിൽവയെയാണ് എന്റെ ടീമിലേക്ക് തിരഞ്ഞെടുക്കുക.” – എന്നാണ് ജാക്ക് വിൽഷെയർ പറഞ്ഞത്.
അതേസമയം, നിലവിൽ പ്രീമിയർ ലീഗിൽ ഏഴ് ഗോളുകൾ നേടിയ ബെർണാഡോ സിൽവ മിന്നുന്ന ഫോമിലാണ് കളിക്കുന്നത്, ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീമിയർ ലീഗിൽ ആറു ഗോളുകൾ നേടിയിട്ടുണ്ട്, കൂടാതെ ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി എല്ലാ ടൂർണമെന്റുകളിൽ നിന്നും 16 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി കഴിഞ്ഞു.