in

പ്രെസ്സിങ് ഗെയിമുണ്ടാവില്ല, ഒരൊറ്റ രാതി കൊണ്ട് വലിയ സംഭവുമാകില്ല – റാൾഫ് റാഗ്നിക് പറഞ്ഞ വാക്കുകൾ മുഴുവൻ കേട്ടുനോക്കൂ…

” നിലവിൽ നമ്മൾ എവിടെയാണുള്ളത് എന്ന് നമ്മൾ അംഗീകരിച്ചേ മതിയാകൂ, അത് മനസ്സിലാക്കാൻ കഴിയുന്ന പരിചയസമ്പത്തും സാമർഥ്യവും നമ്മുക്കുണ്ട്. ഒരൊറ്റ രാത്രി കൊണ്ട് യുണൈറ്റഡിനെ വലിയ പ്രെസ്സിങ് ശൈലിയിലേക്ക് മാറ്റാനോ, യുണൈറ്റഡിനെ വലിയ സംഭവമാക്കാനോ കഴിയില്ല,

Ralf Rangnick and Ronaldo

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചുവന്ന ചെകുത്താന്മാർ പുതിയ ഒരു അദ്ധ്യായത്തിന് തുടക്കം കുറിക്കുകയാണ്. ഒലെ ഗുന്നാർ സോൾഷ്യയറെ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കിയതിനു ശേഷം മൈക്കൽ കാരിക്ക് ആയിരുന്നു യുണൈറ്റഡിന്റെ താൽകാലിക പരിശീലകൻ. കാരിക്കിനു കീഴിൽ കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ട് വിജയം, ഒരു സമനിലയായിരുന്നു യുണൈറ്റഡിന്റെ ഫലം.

അയാൾ നൽകിയ നല്ല കുറച്ചു ഏകദിന മത്സര ഓർമ്മകൾ

.നെയ്മർ ഒരു മികച്ച താരമല്ലെന്ന് പറയാൻ ആർക്കാണ് ധൈര്യം? വിമർശനങ്ങൾക്കെതിരെ റൊണാൾഡോ സംസാരിക്കുന്നു…

.ക്രിസ്ത്യാനോയുമായുള്ള മത്സരത്തിനെപ്പറ്റിയുള്ള ചോദ്യത്തിന് മെസ്സിയുടെ മറുപടിയിങ്ങനെ…

എന്നാൽ, ആഴ്സലിനെതിരെ വിജയം നേടിയ ശേഷം മൈക്കൽ കാരിക്ക് പടിയിറങ്ങി, പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനായി ചുമതലയേറ്റ റാൾഫ് റാഗ്നികിന്റെ കാലമാണ് ഇനി വരാൻ പോകുന്നത്. ക്രിസ്റ്റൽ പാലസിനെതിരെ നടക്കുന്ന ലീഗ് മത്സരത്തിലാണ് റാൾഫ് റാഗ്നിക് യുണൈറ്റഡ് പരിശീലകനായി അരങ്ങേറ്റം കുറിക്കുക.

Ralf Rangnick and Ronaldo

‘പ്രൊഫസർ’ എന്ന് വിളിപ്പേരുള്ള റാൾഫ് റാഗ്നിക്, പ്രെസ്സിങ് ഗെയിമിനെ പ്രാധാന്യം കൊടുക്കുന്ന കളിരീതിയാണ് സാധാരണ അവലംബിക്കുന്നത്. ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിൽ വലിയ പ്രെസ്സിങ് രീതി പ്രതീക്ഷിക്കണ്ടെന്നും, ഒറ്റരാതി കൊണ്ട് വലിയ സംഭവമാകില്ല എന്നും അറിയിച്ചിരിക്കുകയാണ് റാൾഫ് റാഗ്നിക്.

” നിലവിൽ നമ്മൾ എവിടെയാണുള്ളത് എന്ന് നമ്മൾ അംഗീകരിച്ചേ മതിയാകൂ, അത് മനസ്സിലാക്കാൻ കഴിയുന്ന പരിചയസമ്പത്തും സാമർഥ്യവും നമ്മുക്കുണ്ട്. ഒരൊറ്റ രാത്രി കൊണ്ട് യുണൈറ്റഡിനെ വലിയ പ്രെസ്സിങ് ശൈലിയിലേക്ക് മാറ്റാനോ, യുണൈറ്റഡിനെ വലിയ സംഭവമാക്കാനോ കഴിയില്ല, അതിന് എനിക്ക് 3,4 ആഴ്ചകൾ ആവശ്യമാണ്.”

“യുണൈറ്റഡ് ടീമിലെ താരങ്ങൾ ഏത് രൂപത്തിലാണെന്നതിനെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കണം. എനിക്ക് ഇപ്പോൾ തന്നെ താരങ്ങളോട് ആവശ്യപ്പെടാനോ മറ്റുമൊന്നും ചെയ്യാൻ കഴിയില്ല. ഞാൻ പരിശീലിപ്പിക്കുന്ന ഫുട്ബോൾ ശൈലി സ്ലോ അല്ല എന്നത് ഉറപ്പാണ്. ആശയങ്ങളുടെയും ശൈലിയുടെയും കാര്യത്തിൽ ലിവർപൂൾ പരിശീലകനായ ക്ലോപ്പിൽ നിന്നും ഞാൻ അകലെയുമല്ല.” – റാൾഫ് റാഗ്നിക് പറഞ്ഞു.

ഇന്ന് രാത്രി 7:30-ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ വെച്ചാണ് ക്രിസ്റ്റൽ പാലസിനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായുള്ള റാൾഫ് റാഗ്നിക്കിന്റെ ആദ്യ മത്സരമെത്തുന്നത്. അതേസമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പരിക്ക് കാരണം ഇന്നത്തെ മത്സരത്തിൽ ബൂട്ടുകെട്ടുന്ന കാര്യം സംശയത്തിലാണ്.

ക്രിസ്റ്റ്യാനോയേക്കാൾ മികച്ച പോർച്ചുഗീസ് താരം അവനാണ്, മുൻ ആഴ്‌സനൽ താരം പറഞ്ഞത് കേട്ടുനോക്കൂ..

ഐ സ് എലിൽ വണ്ടർ ഗോൾ നേടിയ താരം പരിക്കേറ്റു പുറത്തായി