in

LOLLOL

ലെൻസിന് ക്രെഡിറ്റ്‌ നൽകുക, ഇത് ന്യായമായ ഫലമെന്ന് മത്സരശേഷം PSG പരിശീലകൻ..

“ഇത് ന്യായമായ ഫലമാണ്, ഞങ്ങളുടെ തിരക്കേറിയ മത്സരങ്ങളുടെ ഷെഡ്യൂൾ കാരണം ഞങ്ങൾക്ക് കുറച്ച് കൃത്യതയും പുതുമയും ഇല്ലായിരുന്നു. ഞങ്ങൾ ആശയവിനിമയങ്ങൾ നടത്തുന്നത് ഇല്ലാതാക്കാൻ ലെൻസ് നന്നായി പ്രകടനം നടത്തുകയും ചെയ്തു.

messi pochettino

ലെൻസിനെതിരെ പാരീസ് സെന്റ് ജെർമെയ്‌ൻ 1-1ന് സമനില വഴങ്ങിയ ലീഗ് മത്സരത്തിന് ശേഷം PSG പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ മാധ്യമങ്ങളോട് സംസാരിച്ചു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മത്സരത്തിന്റെ 92-മിനുട്ടിലാണ് ജോർജിഞ്ഞോ വിഞ്ഞാൽഡം PSG യുടെ സമനില ഗോൾ നേടി പരാജയം ഒഴിവാക്കുന്നത്.

.മെസ്സി വിഷയം കൂടുതൽ സങ്കീർണമാകുന്നു, PSG-ക്കെതിരെ അർജന്റീനിയൻ മാധ്യമം രംഗത്ത്…

വാർത്ത സമ്മേളനത്തിൽ PSG യുടെ പ്രകടനത്തിനെയും, സൂപ്പർ താരം കൈലിയൻ എംബാപ്പെയെ ആദ്യ ഇലവനിൽ ഉൾപെടുത്താത്തതിന്റെയും കാരണം മൗറിസിയോ പോചെട്ടിനോ വിശദീകരിച്ചു, ജോർജിഞ്ഞോ വിഞ്ഞാൽഡം നേടുന്ന അവസാനനിമിഷ സമനില ഗോളിന് അസ്സിസ്റ്റ്‌ നൽകിയത് എംബാപ്പെയായിരുന്നു.

messi pochettino

“നിങ്ങൾ ലെൻസ് ടീമിന് ക്രെഡിറ്റ് നൽകണം, അവർ മികച്ച കളി കളിച്ച ഒരു ആക്രമണാത്മക ടീമാണ്. ഇത് ഞങ്ങളുടെ ഏറ്റവും നല്ല സായാഹ്നമായിരുന്നില്ല, അവരുടെ ടീമിന്റെ പോരാട്ടം വളരെ പോസിറ്റീവ് ആയിട്ടായിരുന്നു. ഞങ്ങളെ ഏറ്റവും കൂടുതൽ കുഴപ്പത്തിലാക്കിയ ടീമുകളിലൊന്നാണ് ലെൻസ്.”

“കൈലിയൻ എംബാപ്പെ തുടർച്ചയായി ധാരാളം മത്സരങ്ങൾ കളിച്ചിരുന്നു, അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അൽപ്പം ക്ഷീണം അനുഭവപ്പെട്ടത് കാരണമാണ് ആദ്യ ഇലവനിൽ എംബാപ്പെയെ ഉൾപ്പെടുത്താതിരുന്നത്. അദ്ദേഹത്തിന് ചെറിയൊരു ആശ്വാസം നൽകുന്നത് നല്ലതാണെന്ന് ഞാൻ കരുതി.”

“ഇത് ന്യായമായ ഫലമാണ്, ഞങ്ങളുടെ തിരക്കേറിയ മത്സരങ്ങളുടെ ഷെഡ്യൂൾ കാരണം ഞങ്ങൾക്ക് കുറച്ച് കൃത്യതയും പുതുമയും ഇല്ലായിരുന്നു. ഞങ്ങൾ ആശയവിനിമയങ്ങൾ നടത്തുന്നത് ഇല്ലാതാക്കാൻ ലെൻസ് നന്നായി പ്രകടനം നടത്തുകയും ചെയ്തു.” – മൗറിസിയോ പോചെട്ടിനോ പറഞ്ഞു.

അതേസമയം, ലീഗ് പോയന്റ് ടേബിളിൽ 17 മത്സരങ്ങളിൽ നിന്ന് 13 വിജയം, 3 സമനില, 1 തോൽവി എന്നിവയടക്കം 42 പോയന്റുമായി ഒന്നാം സ്ഥാനത്താണ് പാരിസ് സെന്റ് ജർമയിൻ. അടുത്ത മത്സരത്തിൽ ചാമ്പ്യൻസ് ലീഗിൽ ക്ലബ്ബ്‌ ബ്രൂഗെയെയാണ് PSG നേരിടുക, ശേഷം ലീഗിലെ അടുത്ത മത്സരത്തിൽ മൊണാക്കോയുമായും PSG ഏട്ടുമുട്ടും.

മറഡോണയുമായി താരതമ്യം, മെസ്സി പറഞ്ഞ വാക്കുകൾ നിങ്ങൾ കേട്ടുനോക്കൂ…

Suiii..സെലിബ്രേഷനിടെ ക്രിസ്റ്റ്യാനോക്ക് പരിക്ക് പറ്റിയെന്ന് റിപ്പോർട്ട്‌, ഇന്ന് കളിക്കുമോ?