in

LOVELOVE OMGOMG AngryAngry LOLLOL CryCry

ഗോൾ വീഡിയോ; UCL ഗ്രൂപ്പ് റൗണ്ടിലെ ഏറ്റവും മികച്ച ഗോൾ ലിയോ മെസ്സിയുടേത്…

ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ്‌ സ്റ്റേജിലെ ഏറ്റവും മികച്ച ഗോളായി പാരിസ് സെന്റ് ജർമയിൻ സൂപ്പർ താരമായ ലയണൽ മെസ്സിയുടെ ഗോൾ തിരഞ്ഞെടുത്തു, ഗ്രൂപ്പ്‌ സ്റ്റേജിൽ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കയ്ലിയൻ എംബാപ്പെയുടെ അസിസ്റ്റിൽ നിന്ന് ബോക്സിനു പുറത്തു നിന്ന് മെസ്സി നേടിയ ഒരു മനോഹരമായ ഗോളാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ സ്റ്റേജിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുത്തത്.

Messi UCL record for PSG

2021-2022 യുവേഫ ചാമ്പ്യൻസ് ലീഗ് സീസണിലെ ഗ്രൂപ്പ് റൗണ്ടിലെ എല്ലാ മത്സരങ്ങളും പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്, കൂടാതെ ഇതിനകം തന്നെ ചാമ്പ്യൻസ് ലീഗിന്റെ പ്രീ-ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന്റെ നറുക്കെടുപ്പ് വരെ കഴിഞ്ഞു, ഫെബ്രുവരി – മാർച്ച്‌ മാസങ്ങളിലാണ് പ്രീ-ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കുന്നത്.

ബോറുസിയ ഡോർട്ട്മുണ്ട്, ബാഴ്സലോണയുമടക്കമുള്ള പല വമ്പൻ ക്ലബ്ബുകളും ഗ്രൂപ്പ് റൗണ്ടിൽ തന്നെ പുറത്താകുന്ന കാഴ്ചയാണ് നമ്മൾ ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ കണ്ടത്, എന്നാൽ മറ്റു മികച്ച ക്ലബ്ബുകൾക്കെല്ലാം തങ്ങളുടെ സ്ഥാനം നോക്കൗട്ട് റൗണ്ടിൽ ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

അതേസമയം ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ്‌ സ്റ്റേജിലെ ഏറ്റവും മികച്ച ഗോളായി പാരിസ് സെന്റ് ജർമയിൻ സൂപ്പർ താരമായ ലയണൽ മെസ്സിയുടെ ഗോൾ തിരഞ്ഞെടുത്തു, ഗ്രൂപ്പ്‌ സ്റ്റേജിൽ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കയ്ലിയൻ എംബാപ്പെയുടെ അസിസ്റ്റിൽ നിന്ന് ബോക്സിനു പുറത്തു നിന്ന് മെസ്സി നേടിയ ഒരു മനോഹരമായ ഗോളാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ സ്റ്റേജിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുത്തത്.

വിനീഷ്യസ് ജൂനിയർ, മേസൺ ഗ്രീൻവുഡ്, മാർക്കോ അസെൻസിയോ, റോബർട്ട്‌ ലെവന്റോസ്കി എന്നിവരടക്കമുള്ള 10 പേരുടെ നോമിനേഷൻ ലിസ്റ്റിൽ നിന്നാണ് മെസ്സിയുടെ ഗോൾ ഗ്രൂപ്പ്‌ സ്റ്റേജിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുത്തത്, പാരിസ് സെന്റ് ജർമയിനു വേണ്ടി മെസ്സി നേടുന്ന ആദ്യ ഗോൾ എന്ന പ്രത്യേകതയും ഈ ഗോളിന് ഉണ്ട്.

അതേസമയം ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ നടക്കുന്ന പ്രീ-ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ പിസ്ജിക്ക് എതിരാളിയായി ലഭിച്ചിരിക്കുന്നത് 13 തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിനെയാണ്, ആരാധകരെല്ലാം വളരെയധികം ആകാംക്ഷയോട് കൂടിയാണ് ആ മത്സരത്തിന് വേണ്ടി കാത്തിരിക്കുന്നത്.

സച്ചിന് പോലും നിയന്ത്രണം നഷ്ടപ്പെട്ട മത്സരം, ക്രിക്കറ്റ് ലോകം ദർശിച്ച ഏറ്റവും ഐതിഹാസികമായ സ്ലെഡ്ജിങ്…

മെസ്സിക്കും നെയ്മറിനുമൊപ്പം എങ്ങനെ കളിക്കണമെന്ന് വിശദീകരിച്ച് എംബാപ്പെ…