ഇന്ത്യൻ സൂപ്പർ ലീഗ് കണ്ട എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ് കരൺജിത് സിംഗ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ഗോൾ കീപ്പറും അദ്ദേഹമാണ്.സച്ചിൻ പരിക്ക് പറ്റിയതിനാൽ ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ ഗോളി കരൺജിത്താണ്. തരക്കേടില്ലാത്ത പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്.
ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം താരം ഈ സീസണിൽ കളി അവസാനിപ്പിക്കും.2021 ലാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്.ഈ മെയിൽ താരത്തിന്റെ കരാർ അവസാനിക്കും.കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നാല് മത്സരങ്ങൾ മാത്രമേ താരം കളിച്ചിട്ടുള്ളു.
ചെന്നൈയിൻ എഫ് സിയാണ് താരം കളിച്ച മറ്റൊരു ഐ എസ് എൽ ക്ലബ്.അവിടെ 63 മത്സരം താരം കളിച്ചിട്ടുണ്ട്. ഒരു ഐ എസ് എൽ കിരീടവും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്