in , , , ,

LOVELOVE

ഒഫീഷ്യൽ; പുതിയ പരിശീലകനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്…

created by InCollage

അങ്ങനെ ഒട്ടേറെ അഭ്യൂഹങ്ങൾക്കൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ പരിശീലകനെ ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ്. സ്വീഡിഷ് പരിശീലകനായ മൈക്കൽ സ്റ്റാഹ്രെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2026 വരെ നീള്ളുന്ന രണ്ട് വർഷ കരാറിലാണ് 48കാരൻ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

തന്റെ കരിയറിൽ ഉടനീളം, എഐകെ (സ്വീഡൻ), പാനിയോനിയോസ് (ഗ്രീസ്), ഐഎഫ്കെ ഗോട്ടെബർഗ് (സ്വീഡൻ), ഡാലിയൻ യിഫാങ് (ചൈന), ബി കെ ഹാക്കൻ (സ്വീഡൻ), സാൻ ജോസ് എർത്ത്‌ക്വേക്ക്സ് (യുഎസ്എ) ഉതൈ താനി (തായ്‌ലൻഡ്), സർപ്പസ്‌ബോർഗ് 08 (നോർവേ) തുടങ്ങിയ പ്രമുഖ ടീമുകളുമായി 400-ലധികം മത്സരങ്ങൾ സ്റ്റാഹ്രെ കൈകാര്യം ചെയ്തിട്ടുണ്ട്.

3-4-3 എന്ന അറ്റാക്കിങ് ഫോർമേഷനാണ് പരിശീലകൻ സാധാരണ ഉപയോഗിക്കാറുള്ളത്. എന്തിരുന്നാലും പുതിയ ആശാന്റെ കീഴിൽ കിരീടം സ്വന്തമാക്കാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകരുള്ളത്.

ഒഫീഷ്യൽ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ഇനി മൈക്കിൾ ആശാൻ❤️🔥

400,മത്സരങ്ങൾ ,17 വർഷങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ചിലറക്കാരാനല്ല🔥😍