in , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് ഡയസിന് ഓഫർ നൽകിയിട്ടില്ല, കാരണം ഇതാണ്..

ഡയസ് ട്രാൻസ്ഫർ സംബന്ധിച്ച് ഒരുപാട് വാർത്തകൾ ഇനിയും വരുംദിവസങ്ങളിൽ ഉയർന്നു കേൾക്കും. എല്ലാത്തിനും ഉത്തരം നൽകാൻ, എപ്പോഴും ആരാധകരുടെ മനസ്സിൽ ഇടം നേടാൻ തന്നെയാണ് ആവേശം ക്ലബ്ബ്‌ അതിയായി ആഗ്രഹിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് – ജോർജെ പെരേര ഡയസ് ട്രാൻസ്ഫർ കാര്യത്തിലും, ഡയസിനു വേണ്ടി ഒരു ഒഫീഷ്യൽ കോൺട്രാക്ട് ഓഫർ ഇതുവരെയും ബ്ലാസ്റ്റേഴ്‌സ് നൽകിയിട്ടില്ല എന്ന വാർത്തയുടെ സത്യാവസ്ഥ അന്വേഷിച്ചു നിരവധി പേർ ആവേശം ക്ലബ്ബിന്റെ പ്രതിനിധികളെ ബന്ധപ്പെടുന്നുണ്ട്.

ആരാധകരുടെ സംശയങ്ങളിലും ISL-KBFC ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നിങ്ങളിലേക്ക് വ്യക്തമായ ഉത്തരങ്ങൾ എത്തിക്കുവാൻ വേണ്ടി തന്നെയാണ് ആവേശം ക്ലബ്ബ്‌ സ്പോർട്സ് മീഡിയ പ്രവർത്തിക്കുന്നത്.

ഡയസിനു ഓഫർ നൽകിയിട്ടില്ല എന്ന കാര്യത്തിലേക്ക് വരുമ്പോൾ ആവേശം ക്ലബ്‌ നേരത്തെ പറഞ്ഞത് പോലെ, അർജന്റീന ക്ലബ്ബായ ക്ലബ്‌ അത്ലറ്റിക് പ്ലേറ്റൻസുമായുള്ള തന്റെ കരാർ പരസ്പര സമ്മതത്തോടെ അവസാനിപ്പിച്ച ജോർജെ പെരേര ഡയസിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഡയസിന്റെ ക്ലബ്ബായ പ്ലേറ്റൻസിനു നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും, ഇത് നൽകാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാണെന്നുമാണ് നമുക്ക് കിട്ടിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ പ്ലേറ്റൻസ് ആവശ്യപ്പെട്ട നഷ്ടപരിഹാരതുകയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നതിനാലാണ് ഓഫിഷ്യൽ ആയി ഒരു കോൺട്രാക്ട് ഓഫർ നൽകാൻ ബ്ലാസ്റ്റേഴ്സിന് കഴിയാത്തത്. ഇക്കാര്യത്തിൽ വ്യക്തത വന്നു കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രിയ താരത്തിനു വേണ്ടി ഒഫീഷ്യൽ ആയി ഒരു ഓഫർ നൽകാനൊരുങ്ങിയേക്കും.

നിലവിൽ ആരാധകർ ആഗ്രഹിക്കുന്നത് പോലെ കേരള ബ്ലാസ്റ്റേഴ്‌സ് ഡയസിനെ സ്വന്തമാക്കാനുള്ള സാധ്യതകൾ തന്നെയാണ് കൂടുതലും പ്രതിഫലിച്ചു നിൽകുന്നത്. ഡയസ് ട്രാൻസ്ഫർ സംബന്ധിച്ച് ഒരുപാട് വാർത്തകൾ ഇനിയും വരുംദിവസങ്ങളിൽ ഉയർന്നു കേൾക്കും. എല്ലാത്തിനും ഉത്തരം നൽകാൻ, എപ്പോഴും ആരാധകരുടെ മനസ്സിൽ ഇടം നേടാൻ തന്നെയാണ് ആവേശം ക്ലബ്ബ്‌ അതിയായി ആഗ്രഹിക്കുന്നത്. #Alwaysfanside #aaveshamclub

എല്ലാം അങ്ങനെ വിശ്വാസത്തിൽ എടുക്കരുത്..

പണി പാളിയോ? ഡയസിന്റെ കാര്യത്തിൽ മാർക്കസ് പറഞ്ഞത്..