in , ,

LOVELOVE CryCry

പണി പാളിയോ? ഡയസിന്റെ കാര്യത്തിൽ മാർക്കസ് പറഞ്ഞത്..

ഇപ്പോഴിതാ മാർക്കസ് മെർഗുൽഹോ ഈ വിഷയത്തിൽ ഒരു അപ്ഡേറ്റ് നൽകിയിരിക്കുന്നു. ഇന്ത്യയിലെ വിശ്വാസയോഗ്യമായ ജേർണലിസ്റ്റുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാൾ തന്നെയാണ് മാർക്കസ് മെർഗുൽഹോ. നേരത്തെ ഡയസ് ബ്ലാസ്റ്റേഴ്സിനൊപ്പം കരാർ ഒപ്പുവെക്കുമെന്ന കരുതിയ മാർക്കസിനെ പോലും സംശയത്തിലാക്കിയാണ് നിലവിലെ അവസ്ഥകൾ.

കേരള ബ്ലാസ്റ്റേഴ്‌സ് – ജോർജെ പെരേര ഡയസ് ട്രാൻസ്ഫർ കാര്യത്തിൽ ആരാധകർക്ക് നിരാശയേകുന്ന വാർത്തയാണ് കുറച്ചു മുൻപ് ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്സ് ജേർണലിസ്റ്റ് മാർക്കസ് മെർഗുൽഹോ റിപ്പോർട്ട്‌ ചെയ്തത്.

ഇതുവരെയും ജോർജെ പെരേര ഡയസ് ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പുവെക്കുമെന്ന ശക്തമായ വാർത്തകളാണ് പുറത്ത് വന്നതെങ്കിലും ഇന്നലെ മുതൽ കാര്യങ്ങൾ മാറിമറിഞ്ഞു. അർജന്റീനക്കാരനായ ഡയസ് അടുത്ത ഐ. എസ്.എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഭാഗമാകാനുള്ള സാധ്യതകൾ കുറവാണെന്ന തരത്തിലാണ് താരത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാർത്തകൾ പരന്നത്.

ഇപ്പോഴിതാ മാർക്കസ് മെർഗുൽഹോ ഈ വിഷയത്തിൽ ഒരു അപ്ഡേറ്റ് നൽകിയിരിക്കുന്നു. ഇന്ത്യയിലെ വിശ്വാസയോഗ്യമായ ജേർണലിസ്റ്റുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാൾ തന്നെയാണ് മാർക്കസ് മെർഗുൽഹോ. നേരത്തെ ഡയസ് ബ്ലാസ്റ്റേഴ്സിനൊപ്പം കരാർ ഒപ്പുവെക്കുമെന്ന കരുതിയ മാർക്കസിനെ പോലും സംശയത്തിലാക്കിയാണ് നിലവിലെ അവസ്ഥകൾ.

” അവസാന മാസം വരെ ഞാൻ വിശ്വസിച്ചത് ഡയസ് ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നാണ്, ഡയസിനെ നിലനിർത്താൻ എന്തെങ്കിലുമൊരു വഴി ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തുമെന്നും. പക്ഷെ ഈ സീസണിൽ ഡയസ് ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പ് നൽകാനാവില്ല. കൂടുതൽ വ്യക്തതക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. ” – മാർക്കസ് മെർഗുൽഹോ പറഞ്ഞു.

ഡയസിന്റെ കാര്യത്തിൽ മാർക്കസ് മെർഗുൽഹോയുടെ അഭിപ്രായം വന്നതോടെ ആരാധകർ അൽപ്പം നിരാശയിലാണ്. എങ്കിലും താരം ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ജോർജെ പെരേര ഡയസിന് കേരള ബ്ലാസ്റ്റേഴ്സിൽ തുടരനാണ് താല്പര്യം, വരുന്ന ISL സീസൺ ഡയസിനെ ടീമിന്റെ ഭാഗമാകാൻ ബ്ലാസ്റ്റേഴ്‌സ് എസ്.ഡി കരോലിസ് സ്കിൻസ്കിസ് ഏതുവിധേനയും തന്ത്രങ്ങൾ മെനയും.

ബ്ലാസ്റ്റേഴ്‌സ് ഡയസിന് ഓഫർ നൽകിയിട്ടില്ല, കാരണം ഇതാണ്..

ബ്ലാസ്റ്റേഴ്സിന്റെ പഴയ കൊമ്പൻ ബൾഗേറിയൻ ക്ലബ്ബിൽ