കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നാണ് എഫ് സി ഗോവെക്കെതിരെ കളിച്ചത്.രണ്ട് ഗോളിന് പുറകിൽ നിന്ന് ശേഷം നാല് ഗോളുകൾ തിരിച്ചടിച്ചയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ അന്നത്തെ വിജയം. ഇതേ പ്രകടനം തന്നെ പ്രതീക്ഷിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ബാംഗ്ലൂറിലേക്ക് വണ്ടി കേറിയത്. എന്നാൽ ഒരിക്കൽ കൂടി വീണ്ടും നിരാശപെടുത്തി.
ബാംഗ്ലൂറിന്റെ ഹോം ഗ്രൗണ്ടിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് തോൽവി രുചിച്ചു.89 മിനുട്ടിൽ ജാവി ഹെർനാട്സാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ നേടിയത്.ബാംഗ്ലൂറിന്റെ ഹോം ഗ്രൗണ്ടിലെ ബ്ലാസ്റ്റേഴ്‌സിന്റെ 7 മത്തെ തോൽവിയാണ് ഇത്. തോൽവിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സിന് ഒരു വലിയ തിരിച്ചടി കൂടി ഏറ്റിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്‌സ് ലെഫ്റ്റ് ബാക്ക് നവോച്ച അടുത്ത കളി കളിക്കില്ല. നാല് യെല്ലോ കാർഡ് ലഭിച്ചതിന്റെ സസ്പെന്ഷന് മൂലമാണ് അദ്ദേഹത്തിന് കളിക്കാൻ കഴിയാതെ പോകുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെതിരെയാണ്.മാർച്ച് 13 ന്ന് കൊച്ചിയിൽ വെച്ചാണ് ഈ മത്സരം.