in ,

ബ്ലാസ്റ്റേഴ്സിന് മുന്നിൽ വീണ്ടും ചരിത്രം ആവർത്തിച്ചു, എത്ര ശ്രമിച്ചിട്ടും കീഴടക്കാനാവുന്നില്ല..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തങ്ങളുടെ മത്സരത്തിൽ ബംഗളൂരു എഫ്സിയോട് അവരുടെ സ്റ്റേഡിയത്തിൽ വച്ച് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയം വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അഭിമാനപോരാട്ടമായ സൗത്ത് ഇന്ത്യൻ ഡെർബിയിലാണ് തോൽവി വഴങ്ങുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തങ്ങളുടെ മത്സരത്തിൽ ബംഗളൂരു എഫ്സിയോട് അവരുടെ സ്റ്റേഡിയത്തിൽ വച്ച് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയം വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അഭിമാനപോരാട്ടമായ സൗത്ത് ഇന്ത്യൻ ഡെർബിയിലാണ് തോൽവി വഴങ്ങുന്നത്.

മത്സരത്തിന്റെ 89 മിനിറ്റിൽ നേടുന്ന ഗോളിലാണ് മൂന്നു പോയിന്റുകൾ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബംഗളൂരു എഫ്സി സമ്പാദിക്കുന്നത്. മൂന്നു പോയിന്റുകൾ സ്വന്തമാക്കിയതോടെ ഐ എസ് എൽ പോയിന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്സിന് പിന്നിൽ ആറാം സ്ഥാനത്ത് എത്താൻ ബാംഗ്ലൂരിനായി.

അതേസമയം ഈ മത്സരം പരാജയപ്പെട്ടതോടെ നാണക്കേടിന്റെ മറ്റൊരു റെക്കോർഡ് കൂടി തകർക്കാൻ കഴിയാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് മടങ്ങുന്നത്. ഇതുവരെയും ബംഗളൂരുവിനെ ഹോം സ്റ്റേഡിയമായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ സീസണിൽ രണ്ടുതവണ ഏറ്റുമുട്ടിയത് ഉൾപ്പെടെ ഇതുവരെ ആറ് തവണയാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രീകണ്ടീരവയിൽ വെച്ച് ബാംഗ്ലൂർ എഫ്സിയെ നേരിട്ടത്. ഒറ്റ മത്സരത്തിൽ പോലും വിജയം തങ്ങളുടേതാക്കി മാറ്റുവാൻ കേരള ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞിട്ടില്ല. ഇപ്പോഴും ചെന്നൈയിന്റെ മറീന അറീന പോലെ ബാംഗ്ലൂരുവിന്റെ ഹോം സ്റ്റേഡിയവും ബ്ലാസ്റ്റേഴ്സിന് കീഴടക്കാനാവാത്ത കോട്ടയാണ്.

ബാംഗ്ലൂരിനെതിരെയുള്ള തോൽവിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരിച്ചടി..

ആവേശവാർത്ത; കേരളത്തിൽ കളിക്കാൻ സമ്മതം മൂളി ഇബ്രാഹിമോവിച്ച്; ഇനി കളി മാറും