in ,

CryCry OMGOMG LOVELOVE LOLLOL AngryAngry

പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് പണി വരുന്നു…

2022-23 സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫിന് അരികിലെത്തിയിരിക്കുകയാണ്. ഇനി വെറും അഞ്ച് മത്സരങ്ങൾ കൂടിയാണ് ലീഗ് ഘട്ടത്തിൽ ബാക്കിയുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് അടക്കം അഞ്ച് ടീമുകൾ ഇതിനോടകം പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചപ്പോൾ ഒഡീഷ, എഫ് സി ഗോവ എന്നീ ടീമുകളിൽ ഒന്ന് ആറാമതായി പ്ലേ ഓഫിലെത്തുമെന്നും ഉറപ്പായി.

പ്ലേ ഓഫിൽ കടന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വരുന്നത് നല്ല എട്ടിന്റെ പണി.ബ്ലാസ്റ്റേഴ്സിന്റെ ഒരുപിടി താരങ്ങൾ എല്ലാം സസ്പെൻഷൻ അരികിൽ.

2022-23 സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫിന് അരികിലെത്തിയിരിക്കുകയാണ്. ഇനി വെറും അഞ്ച് മത്സരങ്ങൾ കൂടിയാണ് ലീഗ് ഘട്ടത്തിൽ ബാക്കിയുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് അടക്കം അഞ്ച് ടീമുകൾ ഇതിനോടകം പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചപ്പോൾ ഒഡീഷ, എഫ് സി ഗോവ എന്നീ ടീമുകളിൽ ഒന്ന് ആറാമതായി പ്ലേ ഓഫിലെത്തുമെന്നും ഉറപ്പായി. നിലവിൽ പ്ലേ ഓഫ് ഉറപ്പാക്കിയെങ്കിലും എത്രാം സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്നറിയാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ടീമിന്റെ നിലവിലെ പ്രകടനവും ആരാധകരെ നിരാശയിലാകുന്നുണ്ട്.

പ്ലേ ഓഫിലേക്ക് ഒരു മത്സരത്തിന്റെ മാത്രം ദൂരം ബാക്കിയിരിക്കെ അഞ്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് സസ്പെൻഷന് വക്കിലുള്ളത്. ഇത് ബ്ലാസ്റ്റേഴ്സിന് വലിയ പ്രതിസന്ധി ഉണ്ടാകും എന്ന് ഉറപ്പാണ് ഇതിൽ ഹൈദരാബാദ് എഫ് സിക്കെതിരെ നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിക്കുന്നവർക്ക് പ്ലേ ഓഫിലെ നോക്കൗട്ട് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി കളിക്കാനാവില്ല. 6 മഞ്ഞക്കാർഡുമായി മധ്യനിര സൂപ്പർ താരം ഇവാൻ കലിയൂഷ്നി, 3 വീതം കാർഡുകളുമായി പ്രതിരോധ താരങ്ങളായ ഹർമൻജോത് ഖബ്ര, നിഷു കുമാർ മധ്യനിര താരം ജീക്സൺ സിംഗ്, ഗോൾകീപ്പർ പ്രഭ്സുഖൻ സിംഗ് ഗിൽ എന്നിവരാണ് സസ്പെൻഷന് തൊട്ടരികിൽ.

ഇതിൽ അധിക താരങ്ങളും ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ വരുന്ന താരങ്ങളാണ് ഇവർ അച്ചടക്കത്തോടെ കളിച്ചില്ലെങ്കിൽ ബ്ലാസ്‌റ്റേഴ്‌സിനെ തേടി വരുന്നത് വലിയ പ്രതിസന്ധിയാണ്.

പ്ലേഓഫിലെ അവസാന ടീമിനെ ഇന്നറിയാനാവുമോ? കലിംഗയിൽ ഇന്ന് ഐഎസ്എൽ യുദ്ധം?

ഇന്ത്യൻ ഫുട്‍ബോൾ ഇനിയും ഒരുപാട് മാറണം മുൻ ഇന്ത്യൻ പരിശീലകൻ;