in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഗോവയോ ഒഡീഷയോ ഒന്നു പതറിയാൽ ബ്ലാസ്റ്റേഴ്‌സ് അകത്ത്!

പ്ലേഓഫ് ഉറപ്പിച്ചിട്ടില്ലെങ്കിലും ഇപ്പോഴും ബ്ലാസ്‌റ്റേഴ്‌സിന് ഒരു സമനിലയുടെയോ അല്ലെങ്കില്‍ എതിരാളികളുടെ തോല്‍വികളുടെയോ ദൂരം മാത്രമേ പ്ലേഓഫിലേക്കുള്ളൂ. 18 കളികളില്‍ നിന്ന് 31 പോയിന്റ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോഴും സേഫ് സോണില്‍ നിന്നും പുറത്തു പോയിട്ടില്ലെന്ന് പറയാം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ആരൊക്കെ പ്ലേഓഫില്‍ എത്തുമെന്ന കാര്യത്തില്‍ ആകാംക്ഷയിലാണ് ആരാധകര്‍. നിലവിലെ അവസ്ഥയില്‍ മുംബൈ സിറ്റിയും ഹൈദരാബാദ് എഫ്‌സിയും മാത്രമാണ് അവസാന ആറില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് മുതല്‍ ഒഡീഷ എഫ്‌സി വരെയുള്ള ടീമുകള്‍ നൂല്‍പ്പാലത്തിലൂടെയാണ് യാത്ര ചെയ്യുന്നത്.

ലീഗിന്റെ ആദ്യ ഘട്ടത്തില്‍ ഷീല്‍ഡ് പോലും നേടിയേക്കുമെന്ന് തോന്നിച്ച ഇവാന്‍ വുക്കുമനോവിച്ചിന്റെ സംഘത്തിനും കാര്യങ്ങള്‍ അത്ര എളുപ്പമല്ല.

മൂന്നാം സ്ഥാനത്താണെങ്കില്‍ പോലും പ്ലേഓഫിലേക്കുള്ള വഴിയില്‍ ഇനിയുള്ള രണ്ട് മല്‍സരങ്ങള്‍ ടീമിന് നിര്‍ണായകമാണ്. അവസാനത്തെ അഞ്ച് മല്‍സരങ്ങളില്‍ ടീം വരുത്തിയ പിഴവുകള്‍ തന്നെയാണ് ലൂണയെയും സംഘത്തെയും പിന്നോട്ടടിക്കുന്നത്.

പ്ലേഓഫ് ഉറപ്പിച്ചിട്ടില്ലെങ്കിലും ഇപ്പോഴും ബ്ലാസ്‌റ്റേഴ്‌സിന് ഒരു സമനിലയുടെയോ അല്ലെങ്കില്‍ എതിരാളികളുടെ തോല്‍വികളുടെയോ ദൂരം മാത്രമേ പ്ലേഓഫിലേക്കുള്ളൂ. 18 കളികളില്‍ നിന്ന് 31 പോയിന്റ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോഴും സേഫ് സോണില്‍ നിന്നും പുറത്തു പോയിട്ടില്ലെന്ന് പറയാം.

ആറും ഏഴും സ്ഥാനത്തുള്ള ഗോവയും ഒഡീഷയും (27) വളരെ പിന്നിലാണെന്നത് തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകളുടെ ശക്തി. ഈ രണ്ടു ടീമുകളിലൊന്ന് ഒരു മല്‍സരത്തില്‍ തോറ്റാല്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് പ്ലേഓഫിലെത്തും.

ലയണൽ മെസ്സിയുടെ പകരക്കാരനെ കണ്ടെത്തി പിഎസ്ജി.

2026ലെ ലോകകപ്പ് കളിക്കാൻ നെയ്മർ;നെയ്മർ പറയുന്നു.