in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

2026ലെ ലോകകപ്പ് കളിക്കാൻ നെയ്മർ;നെയ്മർ പറയുന്നു.

2026ൽ നടക്കുന്ന അടുത്ത ലോകകപ്പ് വരെ ഫുട്ബോളിൽ തുടരാനും മികച്ച പ്രകടനം നടത്താനും തനിക്ക് കഴിയുമോയെന്ന കാര്യത്തിൽ യാതൊരു ഉറപ്പും ഇല്ലാത്തതു കൊണ്ടാണ് നെയ്‌മർ അങ്ങിനെയൊരു അഭിപ്രായം പ്രകടിപ്പിച്ചത്.അടുത്ത ലോകകപ്പിൽ ബ്രസീൽ ടീമിനായി കളിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അടുത്ത ലോകകപ്പിൽ കളിക്കാനല്ല, കിരീടം നേടാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് നെയ്‌മർ പറഞ്ഞത്. അടുത്ത ലോകകപ്പിലും താരം ഉണ്ടാകുമെന്ന് ഇത് വ്യക്തമാക്കുന്നു.

കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ബ്രസീലിയൻ താരമാണ് നെയ്മർ. 31 കാരനായ നെയ്മർ ഇതുവരെ 3 ഫിഫ ലോകകപ്പ് ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്. 2014 ലോകകപ്പിൽ നെയ്മറിന്റെ വളർച്ചയാണ് ഫുട്ബോൾ ലോകം കണ്ടതെങ്കിൽ 2018, 2022 ലോകകപ്പുകളിൽ നെയ്മറുടെ നേതൃത്വത്തിലാണ് ബ്രസീൽ കളിച്ചത്. 2022ലെ ഖത്തർ ലോകകപ്പിൽ ബ്രസീൽ നെയ്മറിൽ ഏറെ പ്രതീക്ഷ വച്ചു.

എന്നാൽ ലോകകപ്പിന്റെ തുടക്കത്തിലെ പരിക്ക് നെയ്മറിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചു എന്ന് പറയണം.ഏറെ പ്രതീക്ഷകളോടെയാണ് നെയ്മറും ഖത്തർ ലോകകപ്പിനെത്തിയത്. ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ ഖത്തറിലെത്തിയത്, അവരുടെ സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ലോകകപ്പ് നേടാനുള്ള ഏറ്റവും മികച്ച ഫേവറിറ്റുകളാണ് ബ്രസീൽ. എന്നാൽ ക്വാർട്ടർ ഫൈനലിൽ നിർഭാഗ്യവശാൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കാനായിരുന്നു ബ്രസീലിന്റെ വിധി.

മത്സരത്തിൽ തോറ്റതിന് പിന്നാലെ കരഞ്ഞുകൊണ്ടാണ് നെയ്മർ കളം വിട്ടത്. തന്റെ കരിയറിലെ അവസാന ലോകകപ്പ് ആയിരിക്കുമോ എന്ന ആശങ്ക നെയ്മർ ഒരിക്കൽ പങ്കുവച്ചു.

2026ൽ നടക്കുന്ന അടുത്ത ലോകകപ്പ് വരെ ഫുട്ബോളിൽ തുടരാനും മികച്ച പ്രകടനം നടത്താനും തനിക്ക് കഴിയുമോയെന്ന കാര്യത്തിൽ യാതൊരു ഉറപ്പും ഇല്ലാത്തതു കൊണ്ടാണ് നെയ്‌മർ അങ്ങിനെയൊരു അഭിപ്രായം പ്രകടിപ്പിച്ചത്.അടുത്ത ലോകകപ്പിൽ ബ്രസീൽ ടീമിനായി കളിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അടുത്ത ലോകകപ്പിൽ കളിക്കാനല്ല, കിരീടം നേടാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് നെയ്‌മർ പറഞ്ഞത്. അടുത്ത ലോകകപ്പിലും താരം ഉണ്ടാകുമെന്ന് ഇത് വ്യക്തമാക്കുന്നു.

ഗോവയോ ഒഡീഷയോ ഒന്നു പതറിയാൽ ബ്ലാസ്റ്റേഴ്‌സ് അകത്ത്!

ഗാംഗുലിയ്ക്ക് കൊഹ്‌ലിയെ ഇഷ്ടമല്ലായിരുന്നു; രോഹിതിനെ ഉടൻ നായക സ്ഥാനത്ത് നിന്നും മാറ്റും; പകരം മറ്റൊരാൾ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ