in , ,

ഗാംഗുലിയ്ക്ക് കൊഹ്‌ലിയെ ഇഷ്ടമല്ലായിരുന്നു; രോഹിതിനെ ഉടൻ നായക സ്ഥാനത്ത് നിന്നും മാറ്റും; പകരം മറ്റൊരാൾ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ

സീന്യൂസ് ചാനലിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയതോടെയാണ് ചേതൻ ശർമയുടെ വിവാദ വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നത്. ഒരു പക്ഷെ ലോക ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വലിയ പ്രത്യാഘാതം ഉണ്ടാക്കാവുന്ന വെളിപ്പെടുത്തലുകളാണ് ചേതൻ ശർമ്മയുടെ ഒളിക്യാമറയിലൂടെ പുറത്ത് വന്നിരിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ പിടിച്ച് കുലുക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തൽ. സീന്യൂസ് ചാനലിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയതോടെയാണ് ചേതൻ ശർമയുടെ വിവാദ വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നത്. ഒരു പക്ഷെ ലോക ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വലിയ പ്രത്യാഘാതം ഉണ്ടാക്കാവുന്ന വെളിപ്പെടുത്തലുകളാണ് ചേതൻ ശർമ്മയുടെ ഒളിക്യാമറയിലൂടെ പുറത്ത് വന്നിരിക്കുന്നത്.

ഇന്ത്യന്‍ താരങ്ങള്‍ ഡോപ്പിംഗ് ടെസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുന്ന തരത്തിലുള്ള ഉത്തേജകമരുന്നുകള്‍ ഉപയോഗിച്ചുവെന്നാണ് ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തലിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിച്ചിരുന്നത് പെയിന്‍ കില്ലറുകളല്ലെന്ന് ശര്‍മ പറയുന്നു. ഈ മരുന്നുകള്‍ ഉപയോഗിച്ചാലും പരിശോധനകളില്‍ കണ്ടുപിടിക്കാന്‍ സാധിക്കില്ല എന്നും അദ്ദേഹം പറയുന്നു.

മുന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് വിരാട് കോഹ്ലിയോട് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നാണ് ചേതൻ ശർമയുടെ മറ്റൊരു വെളിപ്പെടുത്തൽ. രോഹിതിനോടായിരുന്നു ഗാംഗുലിക്ക് ഇഷ്ടം. കൂടാതെ കോഹ്ലിയും രോഹിതും തമ്മില്‍ വലിയ ഈഗോ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ പ്രത്യക്ഷത്തില്‍ ഇരുവരും തമ്മില്‍ മറ്റ് പ്രശ്‌നങ്ങളില്ല എന്നും ചേതൻ ശർമയുടെ ഒളിക്യാമറ വെളിപ്പെടുത്തലിലുണ്ട്.

ഉടനെ തന്നെ രോഹിത് ശര്‍മയെ നായക സ്ഥാനത്ത് നിന്ന് മാറ്റി ഹര്‍ദിക് പാണ്ഡ്യയെ എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റനാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. ബിസിസിഐ നേതൃത്വം ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായും ചേതൻ ശർമ്മ വെളിപ്പെടുത്തുന്നു.

അതെ സമയം ചേതൻ ശർമയുടെ ഈ വെളിപ്പെടുത്തലിൽ ബിസിസിഐയോ ആരോപണ വിധേയനായ ഗാംഗുലിയെ പ്രതികരിച്ചിട്ടില്ല. കൂടാതെ വെളിപ്പെടുത്തലിന് പിന്നാലെ ചേതൻ ശർമയെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ശര്‍മയെ മാറ്റാനുള്ള സാധ്യതകളുമുണ്ടെന്നാണ് റിപോർട്ടുകൾ. നേരത്തെ ട്വന്റി-20 ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പാനലിനെ പിരിച്ചു വിട്ടെങ്കിലും വീണ്ടും ശര്‍മയെ സെലക്ഷൻ പാനലിലേക്ക് തിരിച്ച് കൊണ്ട് വരുകയായിരുന്നു.

2026ലെ ലോകകപ്പ് കളിക്കാൻ നെയ്മർ;നെയ്മർ പറയുന്നു.

പെനാൾട്ടി സേവ് ചെയ്തതിനു പിന്നാലെ ഗോൾ കീപ്പർ കുഴഞ്ഞ് വീണു മരിച്ചു; ഫുട്ബോൾ ലോകത്ത് നിന്നും വീണ്ടും ദുഃഖവാർത്ത