in , , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് സൂപ്പറാവില്ല; ആരാധകർക്ക് നിരാശ

4 വർഷങ്ങൾക്ക് ശേഷം ഇത്തവണ സൂപ്പർ കപ്പ് വീണ്ടും തിരിച്ചെത്തുകയാണ്. 2019 ലാണ് ഏറ്റവും അവസാനം സൂപ്പർ കപ്പ് ടൂർണമെന്റ് നടന്നത്. ആ വർഷം ചെന്നൈയിൻ എഫ്സിയെ പരാജയപ്പെടുത്തി എഫ്സി ഗോവ ടൂർണമെന്റിലെ കിരീട ജേതാക്കളാവുകയും ചെയ്തു. ഐ ലീഗ്, ഐഎസ്എൽ ക്ലബ്ബുകളെ ഏകോപിപ്പിച്ച് കൊണ്ടുള്ള സൂപ്പർ കപ്പ് 2018 ലാണ് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ആരംഭിച്ചത്.

4 വർഷങ്ങൾക്ക് ശേഷം ഇത്തവണ സൂപ്പർ കപ്പ് വീണ്ടും തിരിച്ചെത്തുകയാണ്. 2019 ലാണ് ഏറ്റവും അവസാനം സൂപ്പർ കപ്പ് ടൂർണമെന്റ് നടന്നത്. ആ വർഷം ചെന്നൈയിൻ എഫ്സിയെ പരാജയപ്പെടുത്തി എഫ്സി ഗോവ ടൂർണമെന്റിലെ കിരീട ജേതാക്കളാവുകയും ചെയ്തു. ഐ ലീഗ്, ഐഎസ്എൽ ക്ലബ്ബുകളെ ഏകോപിപ്പിച്ച് കൊണ്ടുള്ള സൂപ്പർ കപ്പ് 2018 ലാണ് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ആരംഭിച്ചത്.

ആകെ രണ്ട് തവണ മാത്രമാണ് സൂപ്പർ കപ്പ് ടുർണമെന്റ്റ് നടന്നത്. കോവിഡും മറ്റ് കാരണങ്ങളുമായി 2019 ന് ശേഷം സൂപ്പർ കപ്പ് വീണ്ടും തിരിച്ചെത്തുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ സ്‌ക്വാഡിനെ ഇറക്കില്ല എന്നത് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശയിലാഴ്ത്തുന്നത്.

കഴിഞ്ഞ ദിവസം നടന്ന വാർത്ത സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകംനിവിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൂപ്പർ കപ്പ് ബ്ലാസ്റ്റേഴ്സിന് കുറച്ച് അധികം മത്സരങ്ങൾ നൽകുമെങ്കിലും വേറെ ഒരു ഉപകാരവും ഈ ടൂർണമെന്റ് കൊണ്ട് ടീമിനില്ലെന്നും അതുകൊണ്ട് തന്നെ പല ടീമുകൾക്കും വലിയ മോട്ടിവേഷൻ സൂപ്പർ കപ്പ് കളിക്കാൻ ഉണ്ടാകില്ല എന്നും വുകമാനോവിച് കൂട്ടിച്ചേർത്തു.

ഡൂറണ്ട് കപ്പ് പോലെ രണ്ടാം നിര ടീമിനെ ആകും സൂപ്പർ കപ്പിനും ഇറക്കുക എന്ന് ഇവാൻ ആശാൻ പറഞ്ഞു. സീസൺ കഴിയുന്നതോടെ വിദേശ താരങ്ങൾ അവരുടെ നാട്ടിലേക്ക് മടങ്ങും. അതുകൊണ്ട് വിദേശ താരങ്ങൾ ക്ലബിനൊപ്പം ഉണ്ടാകില്ല. ഏഷ്യൻ കപ്പ് മുന്നിൽ ഉള്ളത് കൊണ്ട് ഇന്ത്യൻ ദേശീയ ടീം താരങ്ങൾ ദേശീയ ക്യാമ്പിലും ആയിരിക്കും. അതിനാൽ തന്നെ സൂപ്പർ കപ്പിന് യുവതാരങ്ങളെ കളിപ്പിക്കാൻ ഉള്ള അവസരം മാത്രം ആയിരിക്കും എന്ന് ഇവാൻ പറഞ്ഞു.

സൂപ്പർ കപ്പിന് കേരളം വേദിയാകുമെന്ന വാർത്തകൾ പരക്കുന്നതിനിടയിലാണ് സൂപ്പർ കപ്പിന് ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീം ഉണ്ടാവില്ല എന്ന സ്ഥിരികരണം കൂടി പുറത്ത് വരുന്നത് എന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിരാശയിലാണ്. സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ സ്‌ക്വാഡ് ഇറങ്ങി കേരളത്തിൽ വെച്ച് ബ്ലാസ്റ്റേഴ്‌സ് ഒരു കിരീടം നേടണമെന്ന് ആരാധകർ ആഗ്രഹിച്ചിരുന്നു.

ബ്ലാസ്റ്റേഴ്സിന് മുംബൈയെ തോൽപ്പിക്കാനാകുമോ!!! മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ….

റൊണാൾഡോ ന്യൂകാസിലേക്ക് പോകുമോ