in ,

LOVELOVE LOLLOL CryCry AngryAngry OMGOMG

ബ്ലാസ്റ്റേഴ്സിന് മുംബൈയെ തോൽപ്പിക്കാനാകുമോ!!! മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ….

മത്സരത്തിന് മുന്നോടിയായി നടന്ന അഭിമുഖത്തിൽ ബ്ലാസ്റ്റേഴ്സിന് മുംബൈയെ തോൽപ്പിക്കാനാകുമോ എന്നാ അഭിമുഖന്റെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിലെ വാശിയേറിയ പോരാട്ടമായിരിക്കും ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിലുണ്ടാക്കുക. സീസണിൽ തോൽവിയറിയാതെ മുന്നേറുകയാണ് മുംബൈ സിറ്റി എഫ്സി.

കേരള ബ്ലാസ്റ്റേഴ്സാണേൽ കഴിഞ്ഞ 8 മത്സരത്തിലും തൊറ്റിട്ടില്ല. ബ്ലാസ്റ്റേഴ്സിനെ വിഴ്ത്തി ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താനായിരിക്കും മുംബൈയുടെ ലക്ഷ്യം. ബ്ലാസ്റ്റേഴ്സിനാണേൽ മുംബൈയെ വിഴ്ത്തി ഒന്നാം സ്ഥാനക്കാരുമായുള്ള പോയിന്റ് വിത്യാസം കുറക്കുക എന്നതും.

ആദ്യപാദത്തിൽ കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്ന തോൽവിക്ക് പകരം വീട്ടാൻ കൂടിയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച മുംബൈ അരീനയിൽ മുംബൈക്കെതിരെ ബൂട്ട് കേട്ടുക.

മത്സരത്തിന് മുന്നോടിയായി നടന്ന അഭിമുഖത്തിൽ ബ്ലാസ്റ്റേഴ്സിന് മുംബൈയെ തോൽപ്പിക്കാനാകുമോ എന്നാ അഭിമുഖന്റെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്.

മുംബൈ സിറ്റി എഫ്സിയുടെ കുതിപ്പിന് അറുതിവരുത്താൻ കഴിയുന്ന ഒരു ടീമുണ്ടെങ്കിൽ അത് കേരള ബ്ലാസ്റ്റേഴ്സായിരിക്കും. താങ്കളും അങ്ങനെ തന്നെ കരുതുന്നുണ്ടോ എന്നായിരുന്നു ആഭിമുഖന്റെ ചോദ്യം.

“ഞങ്ങൾ പലതവണ പറഞ്ഞതുപോലെ ഈ ലീഗ് വളരെ പ്രവചനാതീതമാണ്. എവിടെ നിന്നും ആർക്കും ആരെയും തോൽപ്പിക്കാൻ കഴിയും. ഈ ലീഗിൽ എന്തും സാധ്യമാണ്. ഇത് കഴിഞ്ഞ സീസണിലെയ എന്റെ വ്യക്തിപരമായ അനുഭവമാണ്.”

“അതിനാൽ, എല്ലാ വൈകുന്നേരവും ഞങ്ങൾ ടിവിയിൽ മത്സരങ്ങൾ കാണുമ്പോൾ, ചിലപ്പോൾ ഒരു ടീം എളുപ്പത്തിൽ വിജയിക്കുമെന്ന് പ്രവചിക്കുകയും പറയുകയും ചെയ്യുമ്പോൾ അത് അങ്ങനെയാവാറില്ല. ബുദ്ധിമുട്ടുള്ള മത്സരങ്ങളാണ് ഞങ്ങൾ എപ്പോഴും കാണുന്നത്” എന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് പറഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

സീസൺ അവസാനം ബ്ലാസ്റ്റേഴ്‌സ് വിടുമോ!!! പ്രതികരണവുമായി ഇവാൻ കല്യുഷ്നി….

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് സൂപ്പറാവില്ല; ആരാധകർക്ക് നിരാശ