in

കിരീടത്തിലേക്കുള്ള കാത്തിരുപ്പ് നീളും🥹🥹, സൂപ്പർ കപ്പിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് പുറത്ത്

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ക്ലബ്ബുകളിൽ ഒന്നാണ്.നിലവിൽ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫോമിലുമാണ് അവർ. എന്നാൽ ഒരു കിരീടം പോലും സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല.നിലവിലെ ഫോമിൽ സൂപ്പർ കപ്പ്‌ ബ്ലാസ്റ്റേഴ്‌സിന് സ്വന്തമാക്കാമായിരുന്നു.

എന്നാൽ ആ പ്രതീക്ഷയും കൈവിട്ട് പോയിരിക്കുകയാണ്. സൂപ്പർ കപ്പിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് പുറത്തായിരിക്കുകയാണ്. ജംഷഡ്പൂരിനെതിരെ ഏറ്റ തോൽവിയോടെയാണ് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിൽ നിന്ന് പുറത്തായത്.ജംഷഡ്പൂർ സെമിയിലേക്ക് യോഗ്യത നേടുകയും ചെയ്തു.

ഗ്രൂപ്പ്‌ ജേതാക്കൾ മാത്രമാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുകയൊള്ളു.ജംഷഡ്പൂർ നിലവിൽ യോഗ്യത നേടി കഴിഞ്ഞു.സൂപ്പർ കപ്പിലെ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരം ജനുവരി 20 ന്ന് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെതിരെയാണ്.

അടുത്ത കളികളിൽ ജംഷഡ്പൂര് തോൽക്കുകയും ബ്ലാസ്റ്റേഴ്‌സ് ജയിക്കുകയും ചെയ്താൽ ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തുമോ??

അത്രമേൽ ഫാൻസ്‌ ആഗ്രഹിച്ചതാണിത്🥺 ഈ ശാപം ബ്ലാസ്റ്റേഴ്സിനെ വിട്ടുപോകുന്നില്ല..