സൂപ്പർ കപ്പ് ടൂർണമെന്റിലെ വളരെയധികം നിർണ്ണായകമായ മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സ്ഥാനക്കാരായ ജംഷഡ്പൂര് എഫ്സിയോട് രണ്ടിനെതിരെ 3ഗോളുകൾക്ക് അപ്രതീക്ഷിതമായ തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ടൂർണ്ണമെന്റ്ൽ നിന്നും പുറത്തായിരുന്നു.
ഗ്രൂപ്പിലെ ശക്തരായ ടീമുകളായ കേരള ബ്ലാസ്റ്റേഴ്സിനെയും നോർത്ത് ഈസ്റ്റ് യൂണിറ്റഡിനെയും പരാജയപ്പെടുത്തിയതോടെ എതിരാളികൾ ഇല്ലാതെ ഹെഡ് ടു ഹെഡ് മുൻതൂക്കവുമായി ജംഷഡ്പൂര് എഫ്സി ഒരു മത്സരം ബാക്കിനിൽക്കെ സെമിഫൈനൽ യോഗ്യത നേടി.
വളരെ നിർണായകമായ പോരാട്ടത്തിൽ തോൽവി വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. ഇതോടെ ഒരു കിരീടം എന്ന സ്വപ്നത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും ക്ലബ്ബിന്റെയും കാത്തിരിപ്പ് തുടരുകയാണ്. ചരിത്രത്തിൽ ഇതുവരെയും ഒരു ട്രോഫി പോലും സ്വന്തമാക്കാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് മുന്നിലെ സുവർണ്ണവസരമായിരുന്നു സൂപ്പർ കപ്പ്.
എന്നാൽ ആരാധകർ പ്രതീക്ഷിച്ച പോലെ കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല. മറ്റെല്ലാ ടീമുകളും ട്രോഫികൾ സ്വന്തമാക്കിയപ്പോൾ ഒരു ട്രോഫി പോലും നേടാൻ കഴിയാത്ത ടീമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ അത്രമേൽ ആഗ്രഹിച്ചതാണ് ഒരു കിരീടം, സീസണിൽ ട്രോഫി നേടാനുള്ള ഏറ്റവും മികച്ച അവസരമാണ് ബ്ലാസ്റ്റേഴ്സിന് നഷ്ടമായത്. ഇനി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഷീൽഡ് ട്രോഫി, കിരീടം എന്നിവയാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്.