in ,

LOVELOVE

വിദേശ ക്ലബിലേക്ക്;ബ്ലാസ്റ്റേഴ്സ് വിട്ട സൂപ്പർ താരം ഇനി പുതിയ ക്ലബിൽ

ഫെഡോർ ചേർനിച്ചിന്റെ പുതിയ ക്ലബ് ലിത്വാനിയൻ ലീഗിൽ നാലാം സ്ഥാനത്താണ്. 2004ൽ രൂപീകൃതമായ ക്ലബ് ഒരിക്കൽ ലീഗിൽ രണ്ടാം സ്ഥാനത്തു വന്നിട്ടുണ്ട്. രണ്ടു തവണ മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിൽ പോയ സീസണിൽ മികച്ച പ്രകടനം നടത്തിയ താരമാണ് ലിത്വാനിയൻ ദേശീയ ടീമിന്റെ സ്ട്രൈക്കറും യൂറോപ്പിൽ മികച്ച അനുഭവസമ്പത്തുള്ള ഫെഡർ ചേർനിച്ച്,ജനുവരി ട്രാൻസ്ഫറിലാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

കുറഞ്ഞ മത്സരം കൊണ്ട് തന്നെ ആരാധകരക്ക് പ്രിയപ്പെട്ട താരമായി മാറാൻ ഫെഡറിന് സാധിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിന് വേണ്ടി മൂന്ന് ഗോളും സ്വന്തം പേരിൽ നേടിയിട്ടുണ്ട് താരം.

ബ്ലാസ്റ്റേഴ്‌സ് വിട്ട ഫെഡോർ ചെർണിച്ച് പുതിയ ക്ലബ്ബിനെ കണ്ടെത്തിയിട്ടുണ്ട്. താരത്തിന്റെ നാടായ ലിത്വാനിയയിൽ തന്നെയുള്ള എഫ്‌കെ കൗണോ സാൽഗ്രിസ് എന്ന ക്ലബിലേക്കാണ് താരം ചേക്കേറിയത്. ലിത്വാനിയയിലെ ടോപ് ഡിവിഷൻ ക്ലബായ സാൽഗ്രിസ് കഴിഞ്ഞ ദിവസം താരത്തിന്റെ സൈനിങ്‌ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു.

ഫെഡോർ ചേർനിച്ചിന്റെ പുതിയ ക്ലബ് ലിത്വാനിയൻ ലീഗിൽ നാലാം സ്ഥാനത്താണ്. 2004ൽ രൂപീകൃതമായ ക്ലബ് ഒരിക്കൽ ലീഗിൽ രണ്ടാം സ്ഥാനത്തു വന്നിട്ടുണ്ട്. രണ്ടു തവണ മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റൻ ലിത്വാനിയ ഇനി പുതിയ തട്ടകത്തിൽ…

സഞ്ജു ഇൻ;സഞ്ജുവിന് ആദ്യമായി ലോകകപ്പിൽ കളിക്കാൻ അവസരമൊരുങ്ങുന്നു:റിപ്പോർട്ട് പുറത്ത്