ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ.12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ലീഗിൽ ഒന്നാമത്.8 വിജയങ്ങൾ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിട്ടിട്ടുണ്ട്.രണ്ട് വീതം സമനിലയും തോൽവിയും ഇവാന്റെ സംഘം രുചിട്ടിട്ടുണ്ട്.
എന്നാൽ ഇതെല്ലാം ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരങ്ങൾക്ക് എല്ലാം പരിക്ക് ഏറ്റിട്ടും നേടിയെടുത്താണ്. ജനുവരിയിൽ ബ്ലാസ്റ്റേഴ്‌സിന് കൃത്യമായ സൈനിങ് ആവശ്യമുണ്ട്. ലൂണയുടെ പകരക്കാരൻ തന്നെയാണ് ഇതിൽ പ്രധാനം.എന്നാൽ ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു പൊസിഷനിലേക്കും താരത്തെ ആവശ്യമുണ്ട്.
ഡിഫെൻസീവ് മിഡ് ഫീൽഡാണ് ഈ പൊസിഷൻ. ജീക്സൺ സിങ്ങായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഈ പൊസിഷൻ ഭരിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന് പരിക്ക് ഏറ്റപ്പോൾ വിപിൻ ഈ പൊസിഷൻ മനോഹരമാക്കി. എന്നാൽ നിലവിൽ വിപിൻ കൂടി പരിക്കായ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഇന്ത്യൻ മിഡ് ഫീൽഡരെ ടീമിലെത്തിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.