in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ബ്ലാസ്റ്റേഴ്‌സ് ഗോളടിച്ചാൽ സ്റ്റേഡിയത്തിൽ ഭൂമികുലുക്കം അനുഭവപ്പെടുന്നു😍🔥ബ്ലാസ്റ്റേഴ്സിനെ കുറിച്ച് മുൻ താരം😍

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം നിരവധി വർഷങ്ങൾ കളിച്ചു പരിചയസമ്പത്തുള്ള താരമാണ് സന്ദേശ് ജിങ്കൻ എന്ന ഇന്ത്യൻ ഡിഫൻഡർ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസൺ മുതൽ 2020 സീസൺ വരെ ബ്ലാസ്റ്റേഴ്സിനോടൊപ്പമായിരുന്നു ജിങ്കൻ പന്ത് തട്ടിയത്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം നിരവധി വർഷങ്ങൾ കളിച്ചു പരിചയസമ്പത്തുള്ള താരമാണ് സന്ദേശ് ജിങ്കൻ എന്ന ഇന്ത്യൻ ഡിഫൻഡർ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസൺ മുതൽ 2020 സീസൺ വരെ ബ്ലാസ്റ്റേഴ്സിനോടൊപ്പമായിരുന്നു ജിങ്കൻ പന്ത് തട്ടിയത്.

കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം തനിക്ക് വളരെ മനോഹരമായ ഓർമ്മകൾ ആണുള്ളത് എന്നും കൊച്ചി സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ടീം ഗോൾ നേടുമ്പോൾ തനിക്ക് അനുഭവപ്പെടുന്ന അന്തരീക്ഷം വളരെ അതിശയകരമായിരുന്നു എന്നും വെളിപ്പെടുത്തുകയാണ് നിലവിൽ എഫ് സി ഗോവയുടെ താരമായ സന്ദേശ് ജിങ്കൻ.

“എനിക്ക് കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം വളരെ മികച്ച ഓർമ്മകൾ ആണുള്ളത്. കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ആദ്യ സീസണുകളിൽ കളിക്കുമ്പോൾ ഞാൻ റൈറ്റ് ബാക്ക് പൊസിഷനിലാണ് കളിച്ചിരുന്നത്. നമ്മുടെ ടീമിനുവേണ്ടി ആരോ സ്കോർ ചെയ്തപ്പോൾ കൊച്ചി സ്റ്റേഡിയത്തിൽ ശരിക്കും ഒരു ഭൂമികുലുക്കം ഉണ്ടാകുന്നത് പോലെയാണ് അനുഭവപ്പെട്ടത്, എന്നെപ്പോലെയുള്ള ഒരു 21 വയസ്സുകാരന് ആ നിമിഷങ്ങൾ അതിശയകരമായിരുന്നു. ” –
സന്ദേശ് ജിങ്കൻ പറഞ്ഞു.

2014 മുതൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വേണ്ടി പന്ത് തട്ടുന്ന സന്ദേശം 2020 ബ്ലാസ്റ്റേഴ്സ് ടീം വിടുന്നത്. പിന്നീട് മോഹൻ ബഗാനുവേണ്ടി താരം ബൂട്ട് കെട്ടിയെങ്കിലും ബ്ലാസ്റ്റേഴ്സിനെതിരെ നടന്ന മത്സരത്തിനുശേഷം നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വെറുപ്പിന് സന്ദേശ് ജിങ്കൻ ഇരയായി.

https://youtu.be/3zWemjaWc0Y?si= cH0VNWgoHM31iZvR

ജനുവരി ട്രാൻസഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സിന് യഥാർത്ഥത്തിൽ വേണ്ടത് ഏതൊക്കെ താരങ്ങളെ !!.🤔🤔

അഡ്രിയാൻ ലൂണയുടെ നാട്ടിൽ നിന്നുമുള്ള താരത്തിന്റെ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഒടുവിൽ തീരുമാനമായി..