in ,

CryCry LOVELOVE AngryAngry OMGOMG LOLLOL

അഡ്രിയാൻ ലൂണയുടെ നാട്ടിൽ നിന്നുമുള്ള താരത്തിന്റെ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഒടുവിൽ തീരുമാനമായി..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനിടയിലുള്ള ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് നിലവിൽ ഇന്ത്യൻ ഫുട്ബോൾ. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ ട്രാൻസ്ഫർ വാർത്തകളും റൂമറുകളും നിരവധിയാണ് ഈ ട്രാൻസ്ഫർ വിൻഡോയിലൂടെ ഉയർന്ന്കേൾക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനിടയിലുള്ള ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് നിലവിൽ ഇന്ത്യൻ ഫുട്ബോൾ. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ ട്രാൻസ്ഫർ വാർത്തകളും റൂമറുകളും നിരവധിയാണ് ഈ ട്രാൻസ്ഫർ വിൻഡോയിലൂടെ ഉയർന്ന്കേൾക്കുന്നത്.

ഐ എസ് എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചും നിരവധി ട്രാൻസ്ഫർ റൂമറുകൾ വരുന്നുണ്ട്. പരിക്ക് പറ്റിയ നായകൻ ലൂണക്ക് പകരം അമേരിക്കയിലെ മേജർ സോക്കർ ലീഗ് ക്ലബ്ബായ സിയാറ്റിൽ എഫ്സിക്ക് വേണ്ടി കളിക്കുന്ന ഉറുഗ്വ താരമായ നികോളാസ് ലോഡേറ ബ്ലാസ്റ്റേഴ്സിലെത്തിയേക്കാമെന്ന് ട്രാൻസ്ഫർ റൂമറുകളുണ്ടായിരുന്നു.

ഇപ്പോഴിതാ ഉറുഗ്വ താരമായ നികോളാസ് ലോഡേറയുടെ കാര്യത്തിൽ ഒരു ഒഫീഷ്യൽ അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്. മേജർ സോക്കർ ലീഗിൽ കളിക്കുന്ന മറ്റൊരു ക്ലബ്ബ് താരത്തിനെ സ്വന്തമാക്കിയെന്ന ട്രാൻസ്ഫർ വാർത്തയാണ് ലഭിച്ചത്.

34-കാരനായ അറ്റാക്കിങ് മിഡ്‌ഫീൽഡറെ ഫ്രീ ട്രാൻസ്ഫറിലൂടെ 2025 വരെ നീട്ടാനുള്ള ഓപ്ഷനിൽ ഒരു വർഷത്തെ കരാറിൽ മേജർ സോക്കർ ലീഗ് ക്ലബ്ബായ ഓർലാണ്ടോ സിറ്റിയാണ് സ്വന്തമാക്കിയത്. ഇതോടെ താരത്തിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി ബന്ധപ്പെട്ട് കിടന്ന ട്രാൻസ്ഫർ റൂമറുകൾക്ക് വിരാമമായി.

ബ്ലാസ്റ്റേഴ്‌സ് ഗോളടിച്ചാൽ സ്റ്റേഡിയത്തിൽ ഭൂമികുലുക്കം അനുഭവപ്പെടുന്നു😍🔥ബ്ലാസ്റ്റേഴ്സിനെ കുറിച്ച് മുൻ താരം😍

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരത്തെ സ്വന്തമാക്കുക എളുപ്പമല്ല🙌; താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ചോദിക്കുന്നത് വമ്പൻ ട്രാൻസ്ഫർ ഫീ🥵…