നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് രണ്ട് സൂപ്പർ താരങ്ങളുടെ കാരാർ പുതുക്കാനൊരുങ്ങുക്കയാണ്. മുന്നേറ്റ താരം ഡിമിട്രിയോസ് ഡയമന്റകോസിന്റെയും, ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെയും.
ഈ സീസൺ അവസാനത്തൊടെ ഇരുവരുടെയും കരാർ അവസാനിക്കാൻ ഇരിക്കെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ നീക്കം. എന്നാൽ എത്ര കാലത്തേക്ക് കൂടിയായിരിക്കും കരാർ പുതുക്കുകയെന്നതിൽ നിലവിൽ വ്യക്തതയില്ല.
നിലവിൽ ലൂണ പരിക്കിന്റെ പിടിയിലാണേങ്കിലും, താരത്തിന് എന്തായാലും അടുത്ത സീസൺ ആകുമ്പോഴേക്കും തിരിച്ചുവരാൻ സാധിക്കും. അതുകൊണ്ട് താരത്തിന്റെ പരികിനെ ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നുമുണ്ടവില്ല.
നിലവിൽ ഈ സീസണിൽ ലൂണയും ഡിമിട്രിയോസും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒട്ടേറെ സന്തോഷക്കരമായ റിപ്പോർട്ട് തന്നെയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.