ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-2024 സീസണിലെ പകുതി മത്സരങ്ങൾ പിന്നിട്ടു കഴിഞ്ഞു. 2023ലെ എല്ലാ മത്സരങ്ങളും കഴിഞ്ഞപ്പോൾ നിലവിൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് ഇന്ത്യൻ ഫുട്ബോൾ. നിരവധി താരങ്ങളുടെ താര കൈമാറ്റങ്ങൾ നടക്കുന്ന വിന്റർ ട്രാൻസ്ഫർ വിൻഡോയെ സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ വാർത്തകൾ വരുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു ട്രാൻസ്ഫർ റൂമർ മുൻ എഫ്സി ഗോവ താരമായ ഐകറിന്റെതാണ്. സ്പെയിനിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പ്രകാരം നിലവിൽ സ്പാനിഷ് ക്ലബ്ബിൽ കളിക്കുന്ന സ്പാനിഷ് താരം ഐക്കറിനെ സ്വന്തമാക്കാൻ ഐ എസ് എലിൽ നിന്നുമുള്ള മൂന്നു ക്ലബ്ബുകൾ രംഗത്തുണ്ട്.
എഫ്സി ഗോവ, കേരള ബ്ലാസ്റ്റേഴ്സ്, ഹൈദരാബാദ് എഫ് സി എന്നീ ടീമുകൾ സൈൻ ചെയ്യാൻ താല്പര്യം കാണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ സാധ്യതകൾ പരിശോധിക്കുകയാണെങ്കിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഹൈദരാബാദ് എഫ്സിയുടെ സൈനിങ് സാധ്യതകൾ വളരെ കുറവാണ്.
ലൂണക്ക് പകരക്കാരനെ തേടുന്ന കേരള ബ്ലാസ്റ്റേഴ്സ് ഈ അറ്റാക്കിങ് മിഡ്‌ഫീൽഡറെ സ്വന്തമാക്കാനുള്ള സാധ്യതകൾ വളരെ കുറവാണ് എന്നാണ് നിലവിൽ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എഫ്സി ഗോവയിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ഐകർ മടങ്ങിയെത്തുമോ എന്നാണ് പിന്നീട് ആരാധകർ നോക്കുന്നത്. നിലവിൽ സ്പാനിഷ് ക്ലബ്ബിനു വേണ്ടിയാണ് ഐകർ കളിക്കുന്നത്.