കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ വിദേശ മുന്നേറ്റ താരമായ മതേജ് പോപ്ലാറ്റ്നികിന് സ്ലൊവേനിയൻ നാഷണൽ ടീമിലേക്ക് യോഗ്യത നേടി. സ്ലൊവേനിയെയുടെ വരാനിരിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സുമായുള്ള സൗഹൃദ മത്സരത്തിനാണ് താരത്തെ നാഷണൽ ടീമിലേക്ക് വിളിച്ചിരിക്കുന്നത്.
താരം കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം 2018-19 സീസണിലായിരുന്നു പന്ത് തട്ടിയിരുന്നത്. ആ സീസണിൽ താരം ബ്ലാസ്റ്റേഴ്‌സിനായി 16 മത്സരങ്ങൾ നിന്ന് നാല് ഗോളുകൾ നേടിയിരുന്നു. പിന്നീട് 2019-20 സീസണിൽ താരം ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ഹംഗേറിയൻ ക്ലബ് കപോസ്വാരി റാക്കോസിയിലേക്ക് ചേക്കേറുകയായിരുന്നു.
Matej Poplatnik, former Kerala Blasters FC attacker, has been called up to the Slovenian National Team for a friendly match against the United States Men's National Team ??#IndianFootball #Slovenia #MatejPoplatnik #KeralaBlasters #allindiafootball pic.twitter.com/6gPXrQYilk
— All India Football (@AllIndiaFtbl) January 4, 2024
താരം നിലവിൽ സ്ലൊവേനിയൻ ക്ലബ്ബായ ബ്രാവോക്ക് വേണ്ടിയാണ് പന്ത് തട്ടുന്നത്. താരം ഈ സീസണിലാണ് ബ്രാവോയെന്ന ക്ലബ്ബിലേക്ക് കൂടുമാറിയത്. കഴിഞ്ഞ സീസണിൽ എൻ.ഡി.ഇലിരിജ 1911 എന്ന ക്ലബിന് വേണ്ടിയുള്ള ഗംഭീര പ്രകടനം മൂലമാണ് താരത്തിന് നാഷണൽ ടീമിലേക്ക് വിളി വന്നിരിക്കുന്നത്.
തങ്ങളുടെ പ്രിയ താരത്തിന് ആശംസകൾ അറിയിച്ച് കൊണ്ട് നിലവിൽ ഒട്ടേറെ ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് സോഷ്യൽ മീഡിയ വഴി രംഗത്ത് വന്നിട്ടുള്ളത്. എന്തിരുന്നാലും എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും ഇതൊരു അഭിമാന നിമിഷം തന്നെയാണ്.