in

LOVELOVE OMGOMG LOLLOL AngryAngry CryCry

സൂപ്പർ കപ്പ് കൊച്ചിയിലേക്ക് എത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒഡിഷയിലേക്ക് പറന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് കണ്ട എക്കാലത്തെയും മികച്ച ക്ലബ്ബുകളിൽ ഒന്നാണ്. ലോകത്തിൽ എങ്ങും ആരാധകരുള്ള ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നുമാണ് ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ആരാധകരെ സന്തോഷിപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സിന് ഇത് വരെ ഒരു കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ ഇതിന് സുവർണവസരമാണ്.

ചരിത്രത്തിൽ ആദ്യമായി ബ്ലാസ്റ്റേഴ്‌സിന് ഒരു കിരീടം സ്വന്തമാക്കാനുള്ള സുവർണവസരമാണ്.സൂപ്പർ കപ്പിനെ പറ്റിയാണ് പറഞ്ഞു വരുന്നത്.ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രൂപ്പിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, ജംഷഡ്പൂരും ശില്ലോങ്ങുമാണ് ഒള്ളത്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത് എത്തുന്നവർ സെമിയിലേക്ക് മുന്നേറും.

ഒഡിഷയിലാണ് മത്സരം. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ മത്സരം ജനുവരി 10 ന്ന് ശില്ലോങ് ലജോങ്ങനെതിരെയാണ്. മത്സരം ഉച്ചക്ക് 2 മണിക്കാണ്.എല്ലാ മത്സരവും ജിയോ സിനിമയിൽ തത്സമയം കാണാൻ സാധിക്കും. ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് നിലവിൽ ഒഡിഷയിലേക്ക് പറന്നിട്ടുണ്ട്.

ഐഎസ്എലിലെ ഏറ്റവുമധികം വിലപിടിപ്പുള്ള മുന്നേറ്റ താരങ്ങൾ ഇവരൊക്കെ🔥; ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന് താരങ്ങൾ പട്ടികയിൽ…

ആദ്യ കിരീടം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിന് ഒഡീഷെയിലേക്ക്