in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഐഎസ്എലിലെ ഏറ്റവുമധികം വിലപിടിപ്പുള്ള മുന്നേറ്റ താരങ്ങൾ ഇവരൊക്കെ🔥; ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന് താരങ്ങൾ പട്ടികയിൽ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ഒട്ടേറെ മികച്ച താരങ്ങളാണ് പന്ത് തട്ടുന്നത്. അതോടൊപ്പം ഒട്ടേറെ മൂല്യമേറിയ താരങ്ങളുമാണ് ഇത്തവണ ഐഎസ്എൽ കളിക്കുന്നത്. നിലവിൽ ഐഎസ്എൽ കളിക്കുന്നതിൽ വെച്ച് ഏറ്റവും മുല്യമേറിയ മുന്നേറ്റ താരങ്ങൾ ആരൊക്കെയാണെന്ന് നമ്മൾക്ക് നോകാം.

ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ട്‌ പ്രകാരം ഐഎസ്എൽ കളിക്കുന്ന ഏറ്റവും മുല്യമേറിയ താരം മോഹൻ ബഗാന്റെ ജേസൺ കമ്മിംഗ്സാണ്. താരത്തിന്റെ നിലവിലെ മാർക്കറ്റ് വാല്യൂ 8.8 കോടിയാണ്. രണ്ടാം സ്ഥാനത്ത് നോകുവാന്നെകിൽ മോഹൻ ബഗാന്റെ താരമായ അർമാൻഡോ സാദികുവാണ്.

സാദികുവിന്റെ നിലവിലെ മാർക്കറ്റ് വാല്യൂ 5.2 കോടിയാണ്. ഏറ്റവും മൂല്യമേറിയ മുന്നേറ്റ താരങ്ങളുടെ പട്ടിക നോക്കുമ്പോൾ ആദ്യ പത്തിൽ മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണുള്ളത്. ക്വാം പെപ്ര, ഡിമിട്രിയോസ് ഡയമന്റകോസ്, പരിക്കേറ്റ് പുറത്തായ ജൗഷുവ സോട്ടിരിയോ എന്നി താരങ്ങളാണ് ആദ്യ പത്തിലുള്ളത്.

4.8 കോടി മാർക്കറ്റ് വാല്യൂവായി ഡിമിട്രിയോസ് ഡയമന്റകോസ് പട്ടികയിൽ മൂന്നാം സ്ഥാനത്തും, നാല് കോടിയുമായി ക്വാം പെപ്ര നാലാം സ്ഥാനത്തും, മൂന്ന് കോടിയുമായി ജൗഷുവ സോട്ടിരിയോ എട്ടാം സ്ഥാനത്തുമാണുള്ളത്. ഏറ്റവും വിഷമക്കരമായ കാര്യം എന്താണ് വെച്ചാൽ ആദ്യ പത്തിൽ ഒരു ഇന്ത്യൻ പ്ലേയർ പോലും ഇല്ല എന്നതാണ്.

ഐഎസ്എലിലെ ഏറ്റവും മൂല്യമേറിയ ആദ്യ പത്ത് മുന്നേറ്റ താരങ്ങളുടെ പട്ടിക ഇതാ…

അവസാനം ഇന്ത്യൻ ഫുട്ബോളിൽ വാർ റഫിറിയിങ് വരുന്നു

സൂപ്പർ കപ്പ് കൊച്ചിയിലേക്ക് എത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒഡിഷയിലേക്ക് പറന്നു.