ഇന്ത്യൻ ഫുട്ബോൾ കഴിഞ്ഞ കാലങ്ങളായി മികവുറ്റ വളർച്ചയിലാണ് പോവുന്നത് ഐ എസ് എൽ അടക്കം രാജ്യത്തെ പ്രധാന ഫുട്ബോൾ ലീഗ് അടക്കം രാജ്യത്തെ ഫുട്ബോളിനെ അത്രമേൽ ഉണർവ് നെൽകിയിട്ടുണ്ട്.
പക്ഷെ ഇന്ത്യൻ ഫുട്ബോളിൽ കഴിഞ്ഞ കാലങ്ങളിൽ നേരിട്ട വലിയ വിമർശനമാണ് റഫറിയിങ് ഐ എസ് എൽ ഈ സീസണിൽ അടക്കം വലിയ വിമർശനങ്ങൾ ഇന്ത്യൻ റഫറിമാർക്കെതിരെ ഉയർന്നിട്ടുണ്ട് എന്നത് സത്യമാണ്.
ഇപ്പോൾ AIFFഉം പ്രസിഡണ്ടായ കല്യാൺ ചൗബേയും കണ്ണ് തുറന്നിട്ടുണ്ട്. ഒരുപാട് കാലം ഈ മോശം റഫറിയിങ് തുടരാനാവില്ല എന്നുള്ളത് ഈ പ്രസിഡന്റ് തന്നെ അറിയിച്ചിരുന്നു. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണാൻ വേണ്ടിയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അതിന് പുതിയ മാർഗം അവർ കണ്ടെത്തിയിട്ടുണ്ട്.
വീഡിയോ അസിസ്റ്റന്റ് റഫറി അഥവാ VAR സിസ്റ്റം കൊണ്ടുവരണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. എന്നാൽ ഇതിലെ സാമ്പത്തിക ചിലവുകൾ വലിയ രൂപത്തിലുള്ളതാണ്. അതേസമയം VAR ലേക്കുള്ള ആദ്യത്തെ പടിയായി കൊണ്ട് AVRS കൊണ്ടുവരാൻ AIFF ഇപ്പോൾ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ട്രയലിൽ പങ്കെടുക്കാനുള്ള സാധ്യതകൾ തേടി AIFF ഇപ്പോൾ IFAB നെ സമീപിച്ചിട്ടുണ്ട്.