ഇന്ത്യൻ സൂപ്പർ ലീഗിന്റെ വിന്റർ ട്രാൻസ്ഫർ വിൻഡോ വളരെയധികം ആവേശക്കരമായി മുന്നേറുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ത്രസിപ്പിക്കുന്ന ട്രാൻസ്ഫർ അപ്ഡേററ്റുകളാണ് പുറത്ത് വരുന്നത്.
ഇപ്പോളിത ഈസ്റ്റ് ബംഗാളൊരു വമ്പൻ നീക്കത്തിനൊരുങ്ങുക്കയാണ്. ഫുട്ബോൾ കമന്റ്ന്റെറ്റർ സോഹൻ പോഡ്ഡറിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ് ബംഗാൾ സ്പാനിഷ് മുന്നേറ്റ താരമായ ഇയാഗോ ഫാൽക്കിനെ സ്വന്തമാക്കാനൊരുങ്ങുകയാണ്.
താരം അവസാനമായി കളിച്ചത് കോളമ്പിയൻ ക്ലബ്ബായ അമേരിക്ക ഡി കാലിക്ക് വേണ്ടിയാണ്. എന്നാൽ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിരിക്കുന്നത് ഒരു ചില്ലറക്കാരനയല്ല.
താരം തന്റെ യുവ കാലഘട്ടത്തിൽ കളിച്ചിരിക്കുന്നത് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾക്കാണ്.
According to @SohanPodder2, Iago Falque has signed for East Bengal. The 34 year-old Spanish striker last played for Colombian top division club América de Cali.#IndianFootball
— ISL & I-League Transfer News (@indiantransfer) January 7, 2024
ജുവന്റ്‌സ്, ടോട്ടൻഹാം ഹോട്സ്പർ, സതാംപ്ടൺ, റോമ തുടങ്ങിയ യൂറോപ്പിലെ മുൻനിര ക്ലബ്ബുകൾക്ക് വേണ്ടിയായിരുന്നു താരം തന്റെ കരിയർ തുടക്കത്തിൽ കളിച്ചിരുന്നത്. ഇതോടെ ഈസ്റ്റ് ബംഗാൾ കൂടുതൽ ശക്തിയാകുമെന്ന പ്രതീക്ഷയിലാണ് എല്ലാ ആരാധകരുമുള്ളത്.