ഒരു കാലത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിൽ ഏറ്റവും മികച്ച താരമായിരുന്നു ഹോർമിപാം.ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് കുതിച്ച സീസണിൽ അദ്ദേഹത്തിന്റെ പ്രകടനം അത്രേമേൽ മികച്ചതായിരുന്നു. ലെസ്‌കോക്ക് ഒപ്പം മികച്ച ഒരു പ്രതിരോധ സഖ്യമായി മാറാനും ഹോർമിക്ക് സാധിച്ചിരുന്നു. എന്നാൽ പിന്നീട് അങ്ങോട്ട് ഈ മികവ് തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഈ ഒരു സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് താരത്തെ ഒഴിവാക്കാൻ ഒരുങ്ങുകയാണ്. ജൂണിൽ താരത്തെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചിരുന്നു. എന്നാൽ താരം ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരുകയായിരുന്നു. ഇപ്പോൾ പുതിയ ട്രാൻസ്ഫർ വിൻഡോയിലും ബ്ലാസ്റ്റേഴ്‌സ് ഹോർമിയെ ഒഴിവാക്കാൻ ഒരുങ്ങുകയാണ്
മാർക്കസ് മെർഗുൽഹോയുടെ റിപ്പോർട്ട് പ്രകാരം ഈ സമ്മറിൽ ഹോർമിയെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കും.അദ്ദേഹം മോഹൻ ബഗാനിലേക്ക് പോവില്ല.കാരണം അവിടെ അദ്ദേഹത്തിന് മിനുട്സ് കുറവായിരിക്കും.നല്ല ഒരു പ്രൈസ് കിട്ടിയാൽ തീർച്ചയായും ബ്ലാസ്റ്റേഴ്‌സ് ഹോർമിയെ വിൽക്കും.