in ,

LOVELOVE LOLLOL

മോഹൻ ബഗാനെ തോൽപിച്ചതിന് പിന്നാലെ ആശാനും പിള്ളേരും ഐഎസ്എൽ ഇലവനിലും പൊളിച്ചടുക്കി??

ഏറെ ആവേശകരമായ മത്സരങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023ലെ അവസാന മാച്ച് വീക്ക് പോരാട്ടങ്ങളിൽ അരങ്ങേറിയത്. ശക്തരായ മോഹൻ ബഗാനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് മുന്നേറിയത് ഉൾപ്പെടെ നിരവധി മികച്ച പോരാട്ടങ്ങൾ നമ്മൾ കണ്ടു.

ഏറെ ആവേശകരമായ മത്സരങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023ലെ അവസാന മാച്ച് വീക്ക് പോരാട്ടങ്ങളിൽ അരങ്ങേറിയത്. ശക്തരായ മോഹൻ ബഗാനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് മുന്നേറിയത് ഉൾപ്പെടെ നിരവധി മികച്ച പോരാട്ടങ്ങൾ നമ്മൾ കണ്ടു.

എന്തായാലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാച്ച് വിക്ക് 12ലെ ഏറ്റവും മികച്ച ടീം ഓഫ് ദി വീക്ക് ഇലവൻ ഇന്ത്യൻ സൂപ്പർ ലീഗ് പുറത്തുവിട്ടിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളുടെ ആധിപത്യം ഈ ഇലവനിൽ നമുക്ക് കാണാനാവും. ടീം ഓഫ് ദി വീക്ക്‌ ഇലവനിന്റെ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഇവാൻ ആശാനാണ്.

ഗോൾകീപ്പറായി ഒഡിഷ എഫ്സിയുടെ അമരീന്ദർ സിങ് ഇടം നേടിയപ്പോൾ ഡിഫെൻസ് ലൈനിൽ മുംബൈ സിറ്റി താരമായ ടിരിയെ കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മിലോസ്, മാർക്കോ ലെസ്‌കോവിച് എന്നിവരും സ്ഥാനം നേടി. മധ്യനിരയിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായ അസ്ഹർ, ഒഡീഷ എഫ്സി അഹ്‌മദ്‌ ജാഹു, മുംബൈ സിറ്റി താരങ്ങളായ അപൂയ, വിക്രം പ്രതാപ് സിങ് എന്നിവർ സ്ഥാനം നേടി.

മുന്നേറ്റനിരയിൽ ഒഡിഷ താരങ്ങളായ ഐസക്, റോയ് കൃഷ്ണ എന്നിവർക്കൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രീക്ക് താരമായ ദിമിത്രിയോസ് ഡയമന്റാകോസും സ്ഥാനം പിടിച്ചു. കൊൽക്കത്തയിൽ വെച്ച് മോഹൻ ബഗാനെ പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തകർപ്പൻ പ്രകടനമാണ് കാഴ്ച് വെച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് ടീം ഓഫ് ദി വീക്ക്‌ ഇലവൻ താഴെ കൊടുക്കുന്നു :-

ഹോർമിയെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുന്നു..

വമ്പൻ തിരിച്ചടി;ഐഎസ്എൽ ക്ലബിന് വീണ്ടും ഫിഫയുടെ ട്രാൻസ്ഫർ ബാൻ ലഭിക്കാൻ സാധ്യത