in , , , ,

OMGOMG LOVELOVE CryCry LOLLOL AngryAngry

വമ്പൻ തിരിച്ചടി;ഐഎസ്എൽ ക്ലബിന് വീണ്ടും ഫിഫയുടെ ട്രാൻസ്ഫർ ബാൻ ലഭിക്കാൻ സാധ്യത

ഫിഫയുടെ ട്രാൻസ്ഫർ ബാൻ നേരത്തെ പല ഇന്ത്യൻ ക്ലബ്ബുകളും നേരിട്ടിട്ടുണ്ട്. എഫ്സി പൂനെ സിറ്റി, ഈസ്റ്റ്‌ ബംഗാൾ തുടങ്ങിയ ക്ലബ്ബുകൾ സമീപ കാലത്തായി ഈ വിലക്ക് നേരിട്ട ക്ലബ്ബുകളാണ്. മുൻ താരം മറ്റേജ് പോപ്പ്ലാന്റിക്കിന്റെ പരാതിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സും ട്രാൻസ്ഫർ ബാൻ ഭീഷണി നേരിട്ടിരുന്നു.

ട്രാൻസ്ഫർ ജാലകത്തിലെ ക്രമക്കേടുകൾ നിയന്ത്രിക്കാനായി ഫിഫ ചില നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ട് വന്നിരുന്നു. ഈ നിയമങ്ങൾ ലംഘിക്കുന്ന തരങ്ങൾക്കെതിരെയും ടീമുകൾക്കെതിരെയും ഫിഫ കടുത്ത നിയമനടപടികൾ സ്വീകരിക്കാറുമുണ്ട്. അത്തരത്തിലൊരു നടപടിയാണ് ട്രാൻസ്ഫർ ബാൻ.

ഫിഫയുടെ ട്രാൻസ്ഫർ ബാൻ നേരത്തെ പല ഇന്ത്യൻ ക്ലബ്ബുകളും നേരിട്ടിട്ടുണ്ട്. എഫ്സി പൂനെ സിറ്റി, ഈസ്റ്റ്‌ ബംഗാൾ തുടങ്ങിയ ക്ലബ്ബുകൾ സമീപ കാലത്തായി ഈ വിലക്ക് നേരിട്ട ക്ലബ്ബുകളാണ്. മുൻ താരം മറ്റേജ് പോപ്പ്ലാന്റിക്കിന്റെ പരാതിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സും ട്രാൻസ്ഫർ ബാൻ ഭീഷണി നേരിട്ടിരുന്നു.

താരങ്ങളുടെ രജിസ്ട്രേഷൻ സമയത്തെ ക്രമക്കേടുകൾ, താരങ്ങളുടെ പ്രായവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഒഴിവാക്കാനും താരങ്ങളുടെ വേതനം ഉറപ്പ് വരുത്താനുമാണ് ഫിഫ ഇത്തരത്തിൽ നിയമങ്ങൾ കൊണ്ട് വന്നത്.

ഇതിൽ ഐഎസ്എൽ ക്ലബ്ബുകൾ വിലക്ക് നേരിട്ടത് താരങ്ങൾക്ക് കൃത്യമായ വേതനം നൽകാത്തത് കൊണ്ടാണ്. വേതനവുമായി ബന്ധപ്പെട്ട് മറ്റേജ് പോപ്ലാന്റിക്ക് ഫിഫയ്ക്ക് പരാതി നൽകിയതോടെയാണ് ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ വിലക്കിന്റെ ഭീഷണിയിലായത്.

നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് ഹൈദരാബാദ് എഫ്സി അടുത്ത ട്രാൻസ്ഫർ വിപണിയിൽ ഫിഫയുടെ ട്രാൻസ്ഫർ വിലക്ക് നേരിടാനുള്ള എല്ലാ സാധ്യതകളുമുണ്ട്. വേതനം നൽകാത്തതിന്റെ പേരിൽ പല താരങ്ങളുടെ കോച്ചിങ് സ്റ്റാഫുകളും ഇതിനോടകം ക്ലബ്‌ വിട്ടിട്ടുണ്ട്.

അടുത്ത ട്രാൻസ്ഫർ വിൻഡോയ്ക്ക് മുമ്പ് താരങ്ങൾക്ക് വേതനം നൽകി പൂർത്തീകരിക്കാൻ കഴിയാതെ വരികയോ, താരങ്ങൾ ഫിഫയ്ക്ക് പരാതി നൽകുകയോ ചെയ്‌താൽ ഹൈദരാബാദിന് ട്രാൻസ്ഫർ ബാൻ ഉറപ്പാണ്.

മോഹൻ ബഗാനെ തോൽപിച്ചതിന് പിന്നാലെ ആശാനും പിള്ളേരും ഐഎസ്എൽ ഇലവനിലും പൊളിച്ചടുക്കി😍🔥

അൽവാരോ വസ്കസിനെ ബ്ലാസ്റ്റേഴ്‌സ് തിരികെ കൊണ്ടുവന്നാൽ മുട്ടൻ പണി കിട്ടും🥵