ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതിനുശേഷം നിരവധി ട്രാൻസ്ഫർ റൂമറുകളും അപ്ഡേറ്റുകളും ആണ് പുറത്തുവരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ വാർത്തകൾ പുറത്ത് വരുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ച് പ്രധാനമായി പുറത്തുവന്ന ട്രാൻസ്ഫർ വാർത്തയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ തന്നെ മുൻ താരമായ അൽവാരോ വസ്കസിന്റെ ബ്ലാസ്റ്റേഴ്സിലേക്കുള്ള തിരിച്ചുവരവ്. പരിക്ക് ബാധിച്ച അഡ്രിയാൻ ലൂണക്ക് പകരക്കാരനായി അൽവാരോ വരുമെന്നാണ് പ്രതീക്ഷിച്ചത്.
കൂടാതെ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചുള്ള ഒരുപാട് സൂചനകളും അൽവാരോയുടെ ഭാഗത്ത് നിന്നുമുണ്ടായി. എന്നാൽ അൽവാരോ വസ്കസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തിരിച്ചെത്തില്ല എന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ മാർകസ് അപ്ഡേറ്റ് നൽകിയതോടെ അൽവാരോയുടെ ബ്ലാസ്റ്റേഴ്സിലേക്കുള്ള സാധ്യതകൾ കുറഞ്ഞു.
ബ്ലാസ്റ്റേഴ്സിലേക്ക് എന്നല്ല ഇന്ത്യൻ ക്ലബ്ബുകൾ ആരും അൽവാരോയെ ഇപ്പോൾ സൈൻ ചെയ്യാൻ തയ്യാറാവില്ല എന്നാണ് മാർക്കസ് പറയുന്നത്. കാരണം 2024 മെയ് മാസം അവസാനം വരെ എഫ് സി ഗോവയുമായി കരാർ ഒപ്പുവെച്ച അൽവാരോ വസ്കസ് പരസ്പര ധാരണയോടെയും നിബന്ധനകളോടെയുമാണ് കരാർ അവസാനിപ്പിച്ചത്.
അതിനാൽ തന്നെ ഈ സീസൺ അവസാനിക്കുന്നത് വരെ അൽവാരോ വസ്കസിനെ ഏതെങ്കിലും ഇന്ത്യൻ ക്ലബ്ബ് സൈൻ ചെയ്യുകയാണെങ്കിൽ എഫ്സി ഗോവ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് നടപടികൾ സ്വീകരിക്കും എന്നാണ് മാർക്കസ് അപ്ഡേറ്റ് നൽകിയത്. അതിനാൽ തന്നെ ഈ സീസൺ കഴിയുന്നതുവരെ അൽവാരോ വാസ്കസിന്റെ തിരിച്ചുവരവ് സാധ്യതകൾ കുറവാണ്.