in

മോഹൻ ബഗാൻ പരിശീലകനെ പുറത്താക്കി, പകരം ഹബാസ് തിരിച്ചെത്തി…

ഒടുവിൽ മോഹൻ ബഗാൻ പരിശീലകൻ ജുവാൻ ഫെർണണ്ടോയെ ക്ലബ്‌ പുറത്താക്കി.2021 ഡിസംബർ മുതലായിരുന്നു അദ്ദേഹം മോഹൻ ബഗാന്റെ പരിശീലകനായി നിയമിക്കപെട്ടത്.2024 മെയ്‌ 31 വരെയായിരുന്നു അദ്ദേഹത്തിന്റെ കരാർ. എന്നാൽ നിലവിൽ അദ്ദേഹത്തെ ക്ലബ്‌ പുറത്താക്കിയിരിക്കുകയാണ്

ക്ലബ്ബിന് വേണ്ടി കിരീടങ്ങൾ ഒരുപാട് നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ 3-4 മത്സരങ്ങളിലായി മോഹൻ ബഗാൻ ജയിക്കാൻ സാധിച്ചിരുന്നില്ല. ഈ ഒരു സാഹചര്യത്തിലാണ് മോഹൻ ബഗാൻ പരിശീലകനെ പുറത്താക്കിയത്.അന്റോണിയോ ഹബാസാണ് പുതിയ പരിശീലകൻ.

കൊൽക്കത്ത ക്ലബ്ബിന് ഒരുപാട് കിരീടങ്ങൾ നേടി കൊടുത്ത പരിശീലകനാണ് ഹബാസ്.നിലവിൽ ഹബാസ് മോഹൻ ബഗാൻ ടെക്നിക്കൽ ഡയറക്ടറാണ്.ഐ എസ് എല്ലിൽ പൂനെ സിറ്റിയെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്

അൽവാരോ വസ്കസിനെ ബ്ലാസ്റ്റേഴ്‌സ് തിരികെ കൊണ്ടുവന്നാൽ മുട്ടൻ പണി കിട്ടും🥵

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം പഞ്ചാബിലേക്ക്…