in , , ,

ലോൺ വന്ന താരത്തെ സ്ഥിരകരാറിൽ സ്വന്തമാക്കാൻ ശ്രമിക്കും?; ആരാധകർക്ക്‌ സന്തോഷ വാർത്ത പങ്കുവെച്ച് ഇവാനാശാൻ…

നിലവിൽ പരിക്കുകൾ മാറി ലൂണ ഐബൻഭ തുടങ്ങിയ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ തിരിച്ചുവരവിനാണ്.

താരം നിലവിൽ പരിക്ക് പറ്റി സീസണിൽ ഇനി കളിക്കാൻ പറ്റില്ലായെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് അറിയിച്ചു കഴിഞ്ഞു. ഇതോടെ ബ്ലാസ്റ്റേഴ്‌സിനായി വല കാത്തിരുന്നത് കരഞ്ജിത്ത് സിങ്ങായിരുന്നു. എന്നാൽ കരഞ്ജിത്തിന്റെ പ്രകടനത്തിൽ ആരാധകർ അത്രയധികം തൃപ്തികരമല്ലായിരുന്നു.

ഇതിനു പിന്നാലെയാണ് ആരാധകരുടെ അഭ്യർത്ഥനയെ മാനിച്ച് കൊണ്ട് ഇവാൻ ബംഗളുരുവിൽ നിന്ന് ലോണിൽ വന്ന ലാറ ശർമ്മക്ക്‌ അവസരം കൊടുത്തത്. നോർത്ത് ഈസ്റ്റിനെത്തിരായ മത്സരത്തിൽ താരം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരുന്നത്.

ഇതോടെ ബ്ലാസ്റ്റേഴ്‌സ് ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിച്ച കാര്യമാണ് ലാറ ശർമ്മയെ ബ്ലാസ്റ്റേഴ്‌സ് സ്ഥിരകരാറിൽ സ്വന്തമാക്കുമോ എന്നത്. ഇപ്പോളിത ഇതിനെ ബന്ധപ്പെട്ട് കൂടുതൽ അപ്ഡേറ്റുകൾ നൽകിയിരിക്കുകയാണ് ഇവാനാശാൻ.

കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തിൽ ഇവാൻ പറഞ്ഞത് ഈ പ്രകാരമാണ്. “ഈ ഒരു സീസൺ ലാറക്ക്‌ വളരെയധികം ബുദ്ധിമുട്ടേറിയതാണ്. അവൻ്റെ അച്ഛൻ അന്തരിച്ചു. അദ്ദേഹം അവസാനമായി കളിച്ചത് 2022 ഒക്ടോബറിൽ എങ്ങനായിരുന്നു. അവൻ ലോണിലാണ്, പക്ഷേ അവനെ സ്ഥിരമായി സൈൻ ചെയ്യാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് ഞങ്ങൾ പിന്നീട് നോക്കുന്നതായിരിക്കും.” എന്നാണ് ആശാൻ പറഞ്ഞത്.

ഐഎസ്എൽ പ്ലേഓഫ്‌ സാധ്യത തീയതികൾ പുറത്ത്?; മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സ് മത്സരം നടക്കുക ഈ ദിവസം…

യുവ താരം തന്റെ പഴയ പരിശീലകനൊപ്പം വീണ്ടും ഒന്നിക്കുന്നു?; കിടിലൻ നീക്കവുമായി ക്ലബ്‌ മാനേജ്‍മെന്റ്…