in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഐഎസ്എൽ പ്ലേഓഫ്‌ സാധ്യത തീയതികൾ പുറത്ത്🔥; മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സ് മത്സരം നടക്കുക ഈ ദിവസം…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺന്റെ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിൽ മുംബൈ സിറ്റി എഫ്സി, മോഹൻ ബഗാൻ, എഫ്സി ഗോവ, ഒഡിഷ എഫ്സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നി ടീമുകൾ പ്ലേ ഓഫിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. ഇനി ഒരു ടീമിനും കൂടിയാണ് പ്ലേ ഓഫിലേക്ക് യോഗ്യത ലഭിക്കുക.

ഇപ്പോളിത ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോ പ്ലേ ഓഫ്‌ മത്സരങ്ങൾ നടക്കാൻ സാധ്യതയുള്ള തീയതികൾ പങ്കുവെച്ചിരിക്കുകയാണ്. മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം പ്ലേ ഓഫ്‌ മത്സരങ്ങൾ ഏപ്രിൽ 19, 20 തീയതികളായിരിക്കും നടക്കുക എന്നാണ്.

അതോടൊപ്പം ആദ്യ പാദ സെമി ഫൈനൽ മത്സരങ്ങൾ ഏപ്രിൽ 23,24നും രണ്ടാം പാദ സെമി ഫൈനൽ ഏപ്രിൽ 28,29ആം തീയതികളിലായിരിക്കും നടക്കുക. ഈ സീസൺന്റെ ഫൈനൽ ഒന്നെങ്കിൽ മെയ്‌ നാലിനൊ അല്ലെങ്കിൽ മെയ്‌ അഞ്ചിനോ ആയിരിക്കും അരങ്ങേറുകയെന്നും മാർക്കസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ്‌ മത്സരം നടക്കുക ഏപ്രിൽ 19നായിരിക്കും. ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളിയാക്കാൻ ഏറ്റവും കൂടുതൽ സാധ്യത ഒഡിഷ എഫ്സിയാണ്. എന്തിരുന്നാലും ഇതിനെല്ലാം ബന്ധപ്പെട്ട് ഔദ്യോഗിക വിവരം ഉടൻ പുറത്ത് വരുന്നതാണ്.

പേരെര ഡയസ് മുംബൈ വിടുന്നു🙌🏻; വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ എതിരാളികളുടെ കൂടാരത്തിലേക്ക് തന്നെ…

ലോൺ വന്ന താരത്തെ സ്ഥിരകരാറിൽ സ്വന്തമാക്കാൻ ശ്രമിക്കും🔥; ആരാധകർക്ക്‌ സന്തോഷ വാർത്ത പങ്കുവെച്ച് ഇവാനാശാൻ…