2021-22 സീസണിൽ അര്ജന്റീന ക്ലബ്ബായ പ്ലാറ്റൻസ് എഫ്സിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വന്ന താരമാണ് അർജന്റീനിയൻ മുന്നേറ്റ താരം ജോർജ്ജ് പെരേര ഡിയാസ്. ആ ഒരു സീസണിൽ തന്നെ മഞ്ഞപ്പടയുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിരുന്നു.
എന്നാൽ പിന്നെ നമ്മൾക്ക് കാണാൻ സാധിച്ചത് താരം മഞ്ഞപ്പടയുടെ ഏറ്റവും വലിയ ശത്രുവായി മാറുന്നതാണ്. നിലവിൽ താരം ഐഎസ്എൽ വമ്പന്മാരായ മുംബൈ സിറ്റി എഫ്സിക്കി വേണ്ടിയാണ് പന്ത് തട്ടുന്നത്.
ഇപ്പോളിത IFT ന്യൂസ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം ഈ സീസൺ അവസാനത്തോടെ ഡയസ് മുംബൈ വിടാനൊരുങ്ങുകയാണ്. താരം ഇനി എഫ്സി ഗോവയിലേക്കായിരിക്കും ചേക്കേറുക. താരം ഗോവയുമായുള്ള നിബന്ധനകൾ അംഗീകരിച്ചു കഴിഞ്ഞു.
FC Goa are in advanced talks with Jorge Pereyera Diaz.
— IFTWC – Indian Football (@IFTWC) April 10, 2024
– Mumbai City FC are not keen to extend the contract of the Argentine striker.
– FC Goa have agreed terms with Diaz. #FCG #ISL #IFTWC #Transfers #IndianFootball pic.twitter.com/VmPCy8xa0k
മുംബൈക്ക് താരത്തിന്റെ കരാർ പുതുക്കാൻ താല്പര്യമില്ല എന്ന് വന്നത്തോടെയാണ് താരം ഗോവയിലേക്ക് ചേക്കേറുന്നത്. എന്തിരുന്നാലും നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ ശത്രുകളായ മുംബൈയിൽ നിന്ന് മറ്റൊരു ശത്രുകളായ ഗോവയിലേക്കാണ് താരം ചേക്കേറുന്നത്. അതുകൊണ്ട് തന്നെ താരം ഇനി കൊച്ചിയിൽ കളിക്കാൻ വരുമ്പോളുള്ള അവസ്ഥ എന്തായിരിക്കും എന്ന് നമുക്ക് ഇപ്പോഴേ ഊഹിക്കാം.