in , , ,

CryCry OMGOMG LOVELOVE LOLLOL AngryAngry

ദിമി പ്ലേ ഓഫ്‌ കളിക്കുമോ🫤?? നിരാശപ്പെടുത്തുന്ന അപ്ഡേറ്റ് നൽകി ഇവാനാശാൻ….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ ഏറ്റവും മുൻപന്തിയിൽ നയിക്കുന്ന താരമാണ് ദിമിട്രിയോസ് ഡയമൻ്റകോസ്. നിലവിലെ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് ദിമി.

എന്നാൽ പ്ലേ ഓഫിലേക്ക് വരുമ്പോൾ ദിമിയുടെ സേവനം ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുമോ എന്നത് സംശയമാണ്. താരത്തിന് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. പരിക്കിനെ തുടർന്ന് ദിമി നോർത്ത് ഈസ്റ്റുമായുള്ള മത്സരം കളിച്ചിരുന്നില്ല.

ഇതോടെ ആരാധകർക്കിടയിൽ ഏറ്റവുമധികം ചർച്ചവിഷയമായ കാര്യമാണ് ദിമി പ്ലേ ഓഫ്‌ കളിക്കുമോ എന്നത്. ഇപ്പോളിത ഹൈദരാബാദിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ ആശാൻ ഈ കാര്യങ്ങളെ ബന്ധപ്പെട്ട് അപ്ഡേറ്റ് നൽകിയിരിക്കുകയാണ്.

“ദിമി ഇപ്പോൾ മെഡിക്കൽ ടീമിനൊപ്പമുണ്ട്. പക്ഷെ പരിശീലനത്തിനില്ല. ദിമി ഹൈദരാബാദിലേക്ക് വരില്ല. അടുത്തയാഴ്ച അദ്ദേഹം പരിശീലനത്തിന് ചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പക്ഷേ ഞങ്ങൾ പ്ലേ ഓഫിലേക്ക് വരുമ്പോൾ അദ്ദേഹത്തിൻ്റെ തിരിച്ചുവരവ് സംശയാസ്പദമായിരിക്കും” എന്നാണ് ഇവാനാശാൻ പറഞ്ഞത്.

ഡിമി ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഓഫറിന് വേണ്ടി കാത്തിരിക്കുകയാണ്.

പേരെര ഡയസ് മുംബൈ വിടുന്നു🙌🏻; വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ എതിരാളികളുടെ കൂടാരത്തിലേക്ക് തന്നെ…