കാൽപ്പന്തു കളിയുടെ ലാറ്റിനമേരിക്കൻ വന്യ സൗന്ദര്യം കാലുകളിലാവാഹിച്ച ബ്രസീൽ മുന്നേറ്റ നിരയുടെ മുന്നിൽ ഛിന്നഭിന്നമായി വെനിസ്വേല.
കോപ്പ അമേരിക്കയുടെ ഉത്‌ഘാടന മത്സരത്തിന് ആദ്യ വിസിൽ മുഴങ്ങിയത് മുതൽ ബ്രസീലിന്റെ അപ്രമാദിത്യമായിരുന്നു ഫുട്‍ബോ ഫുട്‍ബോൾ രാജാക്കൻമാരുടെ മണ്ണിൽ. നിരന്തരം ആക്രമണം അഴിച്ചു വിട്ട ബ്രസീൽ മുന്നേറ്റ നിര എണ്ണം പറഞ്ഞ നിരവധി ഷോട്ടുകളാണ് ആദ്യ പകുതി മുതൽ വെനിസ്വേല ഗോൾ വല ലക്ഷ്യമാക്കി ഉതിർത്തത്.
നെയ്മർ ജൂനിയറിന്റെ പ്രതിഭാസ്പർശം ഉണ്ടായിരുന്നു പല ബ്രസീലിയൻ മുന്നേറ്റങ്ങൾക്കും. ത്രൂ ബോളുകൾ കൊണ്ടും സെറ്റ് പീസുകൾക്കൊണ്ടും കീ പാസുകൾ കൊണ്ടും ബ്രസീലുകാരുടെ സുൽത്താൻ കളം നിറഞ്ഞിരുന്നു. മാർക്വിനോസ് ബ്രസീലിനു ലീഡ് സമ്മാനിക്കുമ്പോഴും നെയ്മറിന്റെ പാദ സ്പർശം ഉണ്ടായിരുന്നു ആ ഗോളിനും.
വെനസ്വേല എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് കൊണ്ട് ബ്രസീലിയൻ പോരാളികൾ കോപ്പ അമേരിക്ക ടൂർണ്ണമെന്റിന് തുടക്കംകുറിച്ചു. കളിച്ചും കളിപ്പിച്ചും കളം നിറഞ്ഞു കളിച്ച ബ്രസീലിന്റെ സ്വന്തം സുൽത്താൻ നെയ്മർ ജൂനിയറിന്റെ മാന്ത്രിക സ്പർശം കാനറികൾ നേടിയ 3 ഗോളുകളിലും പ്രകടമായിരുന്നു.
ബ്രസീലിൻറെ സമ്പൂർണ ആധിപത്യം നിറഞ്ഞു കണ്ട മത്സരത്തിൽ വെനസ്വേലയ്ക്ക് ഒരു ഘട്ടത്തിൽ പോലും ബ്രസീലിന് വെല്ലുവിളിയുയർത്തുന്ന ആയില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി.
കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്രസീൽ എദർ മിലിറ്റോ പാഴാക്കിയ സുവർണാവസരം ഗോളിലേക്ക് തിരിച്ചു വിട്ടിരുന്നെങ്കിൽ ആദ്യ 10 മിനിറ്റുകൾക്കുള്ളിൽ തന്നെ ബ്രസീൽ അക്കൗണ്ട് തുറക്കുമായിരുന്നു.
ആദ്യപകുതിയിൽ തന്നെ നെയ്മർ അടക്കം ബ്രസീലിൻറെ നിരവധി താരങ്ങൾ നിരവധി അവസരങ്ങൾ പാഴാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഒരു ഗോൾ മാത്രമേ ആദ്യ പകുതിയിൽ അവർക്ക് നേടുവാൻ കഴിഞ്ഞിരുന്നുള്ളൂ. ഇരുപത്തി മൂനാം മിനിറ്റിൽ അവരുടെ സെൻറർ ബാക്ക് മാർക്കിഞ്ഞോ ഒരു കോർണറിൽ കൂടി ആണ് ആദ്യ ഗോൾ നേടിയത്.
കളിയുടെ 89 മിനിറ്റിലായിരുന്നു ബ്രസീൽ അവരുടെ മൂന്നാം ഗോൾ നേടിയത് നെയ്മർ ഒരുക്കിക്കൊടുത്ത സുവർണാവസരം, അതിലേക്ക് വെറുതെ കാലം വച്ച് കൊടുക്കേണ്ട ജോലി മാത്രമേ
റാബിഗോളിനും ഉണ്ടായിരുന്നുള്ളൂ .
വെനസ്വേലൻ പ്രതിരോധ നിരയുടെ മികച്ച പ്രകടനം ഇല്ലായിരുന്നുവെങ്കിൽ ബ്രസീലിന്റെ ജയം ഇതിലും ആധികാരികമായി സ്കോർബോർഡിൽ തെളിഞ്ഞുകാണുമായിരുന്നു .
ഏതായാലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കാണിച്ച സമ്പൂർണ ആധിപത്യം കോപ്പ അമേരിക്കയുടെ തുടക്കത്തിലും ബ്രസീൽ കാണിച്ചു കൊണ്ടിരിക്കുന്നു എന്നത് ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഘടകമാണ്