ലാറ്റിൻ അമേരിക്കൻ ഫുട്‍ബോൾ ശക്തികളായ ചിലി ഉയർത്തിയ അതി ശക്തമായ വെല്ലുവിളികൾ മറികടന്ന് ബ്രസീലും, പരാഗയ് യെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മറികടന്ന് പെറുവും സെമിഫൈനലിൽ ഏറ്റുമുട്ടുമ്പോൾ കണക്കിലെ കളികളിൽ ബ്രസീലിനു തന്നെ ആയിരുന്നു മുൻതൂക്കം.
കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ പെറുവിനെ സ്വന്തം കാണികളുടെ മുന്നിലിട്ട് മുട്ടുകുത്തിച്ചു ആ കനക കിരീടമുയർത്തിയത്തിന്റെ മധുരിക്കുന്ന ഓർമകളും ബ്രസീലിന്റെ ആത്മവിശ്വാസo വാനോളം ഉയർത്തുന്ന ഘടകം ആണ്.

എഡേഴ്സൻ മൊറേസ് അണിനിരന്ന ഗോൾ വല മുതൽ നെയ്മറും എവെർട്ടൻ താരം റിച്ചാർഡ് ലിസനും നയിക്കുന്ന മുന്നേറ്റ നിരവരെ പ്രതിഭാ ധനരായ ഒരുപിടി താരങ്ങളെ കൊണ്ടു നിറഞ്ഞതായിരുന്നു ബ്രസീൽ ലൈൻ അപ്പ്. ബ്രസീലിയൻ മുന്നേറ്റങ്ങൾ തന്നെയായിരുന്നു ആദ്യ പകുതിയുടേ സൗന്ദര്യവും. നെയ്മറും റിച്ചാർഡ് ലിസനും ചടുല നീക്കങ്ങളുമായി പെറു പ്രതിരോധ താരങ്ങൾക്കും പെഡ്രോ ഗല്ലെസി എന്ന ഗോളിക്കും തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു.
പെഡ്രോ ഗല്ലെസി യുടേ മികച്ച ഫോം 30ആo മിനുട്ട് വരേ ഗോൾ കണ്ടെത്തുന്നതിൽ നിന്നും കാനറികളെ അകറ്റി നിർത്തി. എന്നാൽ 35ആo മിനുട്ടിൽ സാംബാ നൃത്ത ചുവടുകളുമായി റിയോ ഡി ജെനീറോ പുൽ മൈതാനത്തെ ആവേശഭരിതമാക്കി റിച്ചാർഡ്‌ലിസൻ നെയ്മർ പക്യുറ്റ മുന്നേറ്റങ്ങൾക്കൊടുവിൽ പക്യുറ്റ തന്നെ പെറു ഗോളിക്കു ഒരവസരത്തിനു സമയം നൽകാതെ പന്തു വലയിലെത്തിച്ചു കാനറികളുടെ ചിറകുകൾക്ക് ഊർജം പകർന്നു കൊണ്ട് ബ്രസീലിനെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിൽ ആദ്യ പകുതിയിൽ ഒരു ഗോൾ വഴങ്ങിയതിന്റെ പോരായ്മ മറികടക്കാൻ കളം നിറഞ്ഞു കളിക്കുന്ന പെറു മുന്നേറ്റ നിരയെയാണ് കാണാനായത്. പക്ഷെ മാർക്വിനോസും തിയാഗോ സിൽവയും നയിച്ച പ്രതിരോധ പൂട്ട് പൊളിക്കാൻ പാട് പെട്ടു. മറുവശത്തു ഒരു ഗോളിന്റെ ലീഡിൽ കടിച്ചു തൂങ്ങിയാൽ മത്സരഫലം വിപരീതമാകും എന്ന് മനസിലാക്കിയ ട്ടിട്ടെയുടെ കുട്ടികൾ മുന്നേറ്റങ്ങൾ നടത്തി കൊണ്ടിരുന്നു, എന്നാൽ ലഷ്യം കാണാനായില്ല. ഒടുവിൽ 2019 കോപ്പ അമേരിക്കയുടെ ചുവടു പിടിച്ചു മറ്റൊരു ഫൈനൽ മത്സരത്തിലേക്ക് ബ്രസീൽ മാരക്കാനയിലേക്ക്.
അർജന്റീന കൊളംബിയ മത്സര വിജയികളയായിരിക്കും ബ്രസീലിന്റെ കലാശപ്പോരിലെ എതിരാളികൾ. കാത്തിരിക്കാം അക്ഷമരായി ആ സ്വപ്ന ഫൈനലിനായി.