in

ഈ വിജയത്തിൽ ആശ്വസിക്കാനും ആശങ്കപ്പെടാനും കാരണങ്ങൾ ഉണ്ട്.

ലാറ്റിൻ അമേരിക്കൻ കിരീടം നിലനിർത്താനുള്ള കലാശ പോരാട്ടത്തിലേക്കുള്ള ബ്രസീലിന്റെ അവസാന കടമ്പയും കാനറികൾ കടന്നു. ശക്തരായ പാരഗ്വായെ തകർത്തു വന്ന പെറുവായിരുന്നു സെമിയിൽ ബ്രസീലിന്റെ എതിരാളികൾ.

ഈ കോപ്പയിൽ തന്നെ ഗ്രൂപ്പ് സ്റ്റേജിൽ എട്ടു മുട്ടിയപ്പോൾ പെറുവിനെ ബ്രസീൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തിരുന്നു. എന്നാൽ സെമി ഫൈനലിൽ എത്തിയപ്പോൾ എങ്ങു നിന്നോ വർദ്ധിത വീര്യം കാലുകളിൽ ആവാഹിച്ച ടീമായി പെറു മാറുമെന്ന് കരുത്തിയവരെ നിരാശരാക്കി ഹൈ സ്കൂൾ നിലവാരത്തിൽ ഉള്ള കളിയാണ് അവർ കളിച്ചത്, ബ്രസീലിന്റെ കളിയെയും അത് ബാധിക്കുന്ന പോലെ തോന്നി, അത് കൊണ്ട് കാനറികളുടെ ഫൈനൽ പ്രവേശനത്തിനെ രാജകീയം എന്നൊന്നും വിശേഷിപ്പിക്കാൻ കഴിയില്ല.

പക്ഷെ ഒന്നാം പകുതിയിൽ ബ്രസീലിന്റെ സമഗ്രാധിപത്യം ആയിരുന്നു കണ്ടത്. രണ്ടാം പകുതിയിൽ ശരാശരിയെക്കാളും താഴ്ന്ന പ്രകടമായിരുന്നു ഇരുടീമുകളും കാഴ്ചവച്ചത്. ഫസ്റ്റ് ഹാഫ് മുന്നേറ്റം ഒഴിച്ചുനിർത്തിയാൽ ബ്രസീൽ കാര്യമായ മുന്നേറ്റം ഒന്നും നടത്തിയില്ല ഒരുപാട് മിസ്സ് പാസും വരുത്തി, ഒട്ടു മിക്ക താരങ്ങളും പൊസിഷൻ വിട്ടാണ് കളിച്ചത് എഡിസൺ നടത്തിയ രണ്ട് അടിപൊളി സേവ് കാണാൻ പറ്റി എന്നത് മാത്രമാണ് ബ്രസ്സീൽ ആരാധകർക്ക് ആശ്വാസം.

എങ്കിലും പക്വറ്റയും നെയ്മറും തമ്മിൽ ഉള്ള ഇഴയടുപ്പം ബ്രസീലിന്റെ ആരാധകർക്ക് ആശ്വാസം പകരുന്ന ഒരു സംഗതി തന്നെയാണ്. ഇരുവരും പതിവ് പോലെ നന്നായി കളിച്ചു. ഫൈനൽ മത്സരത്തിൽ കഴിഞ്ഞ കളി ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയ ഗബ്രിയേൽ ജിസ്യൂസ് കൂടെ വരുമ്പോൾ ബ്രസീൽ പഴയ ഫോമിലേക്ക് വരുമ്പോൾ ബ്രസീൽ പഴയ ഫോമിലേക്ക് വരുമെന്ന് ആണ് ആരാധകർ കരുതുന്നത്.

സെമിയിൽ നിന്ന് അത്ര രാജകീയമല്ല ഫൈനലിലേക്ക് കടക്കുന്നത് എങ്കിലും ഫൈനൽ മത്സരത്തിൽ ബദ്ധവൈരികളായ അർജൻറീനയെ എതിരായി കിട്ടിയാൽ സ്വപ്ന ഫൈനലിന് ആകും അരങ്ങു തെളിയുന്നത്. അവിടെ ബ്രസീലിൻറെ പ്രകടനം മികച്ച ഫോമിൽ തന്നെ ആയിരിക്കും എന്നും ഒരു തീപാറുന്ന പോരാട്ടം നമുക്ക് പ്രതീക്ഷിക്കാം എന്നും പ്രത്യാശിക്കാം

സ്വപ്‌നഫൈനലിലേക്ക് ചുവടുവെച്ചു കാനറികൾ മാരക്കാനയിലേക്ക്

ബാഴ്‌സലോണ കടുത്ത പ്രതിസന്ധിയിലേക്ക്