in

LOVELOVE LOLLOL OMGOMG AngryAngry CryCry

ക്രിസ്റ്റ്യാനോ OR മെസ്സി? മികച്ചത് ആര്? റൊണാൾഡോ പറഞ്ഞ ഉത്തരം അത്ഭുതപ്പെടുത്തി

പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും, അർജന്റീന നായകനായ ലയണൽ മെസ്സിയും ഫുട്ബോളിന്റെ ചരിത്രതാളുകളിൽ എഴുതി വെച്ചിട്ടുള്ള നേട്ടങ്ങൾ തന്നെയാണ് ഈ രണ്ട് പേരും മറ്റുള്ളവരിൽ നിന്ന് വിത്യസ്തരാണെന്നതിനുള്ള ശക്തമായ തെളിവുകൾ, നമ്മൾ ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്ന മെസ്സി-റൊണാൾഡോ യുഗം പരമാവധി ആസ്വദിക്കുക, കാരണം ഇനി ഇതുപോലെ ഫുട്ബോളിനെ ആവേശത്തിലാഴ്ത്തുന്ന ഒരു യുഗം ഉണ്ടാകുമോ എന്നറിയില്ല…

ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ലയണൽ മെസ്സിയാണോ ഏറ്റവും മികച്ച താരം? ഈ ചോദ്യം ഫുട്ബോൾ ലോകത്തിന് പരിചിതമാണ്, കാരണം ഇത്രത്തോളം ഫുട്ബോളിനെ ആവേശത്തിലാഴ്ത്തിയ താരങ്ങൾ ഇതുവരെ ഫുട്ബോളിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല,

മെസ്സി OR റൊണാൾഡോ എന്ന ചോദ്യത്തിന് പലർക്കും പല അഭിപ്രായങ്ങളാണ്, ചിലർക്കു മെസ്സിയാണ് മികച്ചതെങ്കിൽ മറ്റു ചിലർക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മികച്ചത്, എന്തായാലും ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരായി ഈ ഫുട്ബോൾ സൂപ്പർ താരങ്ങളെയാണ് ഭൂരിഭാഗം പേരും ചൂണ്ടി കാണിക്കുന്നത്,

രണ്ട് തവണ ബാലൻ ഡി ഓർ അവാർഡും രണ്ട് ലോകകപ്പ് കിരീടങ്ങളും നേടിയിട്ടുള്ള ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോയും ഈയൊരു ചോദ്യം നേരിട്ടു, മെസ്സിയാണോ റൊണാൾഡോയാണോ മികച്ചത് എന്ന ചോദ്യത്തിന് അദ്ദേഹം തന്റെ വ്യകതമായ അഭിപ്രായം നൽകുകയും ചെയ്തു,

“ഇവരെ താരതമ്യം ചെയ്യാൻ പാടില്ല, നേടിയ ഗോളുകളും സ്ഥിരതയുമായെല്ലാം ക്രിസ്റ്റ്യാനോ ഫുട്ബോളിന്റെ ചരിത്രത്തിൽ നിലനിൽക്കും, മെസ്സിയെ പോലെ മികച്ച താരമായി ക്രിസ്റ്റ്യാനോ തുടരും, ” – എന്നാണ് റൊണാൾഡോ നസാരിയോ പറഞ്ഞത്.

പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും, അർജന്റീന നായകനായ ലയണൽ മെസ്സിയും ഫുട്ബോളിന്റെ ചരിത്രതാളുകളിൽ എഴുതി വെച്ചിട്ടുള്ള നേട്ടങ്ങൾ തന്നെയാണ് ഈ രണ്ട് പേരും മറ്റുള്ളവരിൽ നിന്ന് വിത്യസ്തരാണെന്നതിനുള്ള ശക്തമായ തെളിവുകൾ,

നമ്മൾ ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്ന മെസ്സി-റൊണാൾഡോ യുഗം പരമാവധി ആസ്വദിക്കുക, കാരണം ഇനി ഇതുപോലെ ഫുട്ബോളിനെ ആവേശത്തിലാഴ്ത്തുന്ന ഒരു യുഗം ഉണ്ടാകുമോ എന്നറിയില്ല…

ചരിത്രത്തിലെ ഏറ്റവും മികച്ച നാലു താരങ്ങളുടെ പേര് വെളിപ്പെടുത്തി റൊണാൾഡോ

2021-ൽ യുവന്റസിന് വേണ്ടി കൂടുതൽ ഗോളുകൾ നേടിയ 5 താരങ്ങൾ ഇവരാണ്…