കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തിൽ നടന്നു ആവേശകരമായ അവസാനമത്സരത്തിൽ കാനറികൾ അവിശ്വസനീയമായ ജയം പിടിച്ചെടുത്തു. സമനിലയിലേക്ക് എന്ന് തോന്നിപ്പിച്ച മത്സരത്തിൽ അവസാന നിമിഷം കാനറികളുടെ നായകൻ കാസിമിറോ
നേടിയ ഗോളിൽ ആയിരുന്നു ബ്രസീലിയൻ പോരാളികൾ വിജയം ഉറപ്പിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മത്സരങ്ങളെല്ലാം അജയ്യരായി ജയിച്ചു കൊണ്ടാണ് ബ്രസീൽ കോപ്പ അമേരിക്കയിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഈ ബ്രസീൽ വളരെ അനായാസകരമായ രീതിയിൽ ആണ് കളിക്കുന്നതെന്ന് അർജന്റീന താരം എയ്ഞ്ചൽ ഡി മരിയ പറഞ്ഞതിനെ ശരിവയ്ക്കുന്ന പ്രകടനമാണ് ഓരോ മത്സരത്തിലും ബ്രസീലിയൻ പോരാളികൾ പുറത്തെടുത്തു കൊണ്ടിരിക്കുന്നത്.
വേട്ടയവസാനിപ്പിച്ചു എന്ന് ഇരകളെ ബോധ്യപ്പെടുത്തുന്നവനാണ് യഥാർത്ഥ വേട്ടക്കാരൻ എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന വിധം ആയിരുന്നു ബ്രസീലിന്റെ ഇന്നത്തെ വിജയം. അടിച്ചും തിരിച്ചടിയുമായി ആവേശം നിറഞ്ഞ ബ്രസീൽ കൊളംബിയ മത്സരത്തിൽ കാനറികളുടെ തകർപ്പൻ തിരിച്ചു വരവ് ആയിരുന്നു ലോകം കണ്ടത്.
ആദ്യം ലീഡ് നേടിയത് കൊളംബിയ ആയിരുന്നു 10 ആം മിനിറ്റിൽ ലൂയീസ് ഡൈസ് ഒരു കിടിലൻ ഗോളിലൂടെ ആയിരുന്നു ആദ്യമായി വല ചലിപ്പിച്ചത്. തുടക്കത്തിൽ തന്നെ ലീഡ് നേടിയ കൊളംബിയക്കെതിരെ പകരകകരനായി ഇറങ്ങിയ ഫിർമിഞ്ഞോയാണ് ബ്രസീലിനായി സമനില ഗോൾ നേടിയത്.
അധിക സമയത്തിന്റെ അവസാന നിമിഷത്തിൽ ( 9O+1O), അവസാന വിസിൽ മുഴക്കാൻ റഫറി ശ്വാസം ഉള്ളിലേക്ക് വലിച്ചപ്പോൾ കസിമറോ വിജയ ഗോൾ നേടി ബ്രസീലിന് അവിശ്വസനീയമായ വിജയം സമ്മാനിച്ചു